കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ ചൊവ്വാഴ്ച രാത്രിയോടെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് വൻ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.ആക്രമണത്തിന് പിന്നാലെ ഇന്ധന ഡിപ്പോയിൽ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുള്ള അൽ രാജിഹി അറിയിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ ഇന്ധന സംഭരണികൾക്കും അനുബന്ധ സൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതേത്തുടർന്ന് ചില വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്.The post കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന സംഭരണിയിൽ തീപിടുത്തം appeared first on Arabian Malayali.