മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം – മുംബൈ മലയാളിയുടെ കാഴ്ചപ്പാട്” എന്ന വിഷയത്തിൽ ചർച്ച നടന്നു. ശനിയാഴ്ച്ച മെയ് 21ന് വൈകുന്നേരം 6 മുതൽ രാത്രി 9 വരെ മീരാറോഡ് ശ്രീനാരായണ മന്ദിര സമിതിയിൽ വെച്ച് നടന്ന പരിപാടിയിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.കേരളം സംസ്ഥാന രൂപീകരണത്തിന് ശേഷം കടന്നുപോയ സാഹചര്യങ്ങളെ ചെറുതായി പ്രതിപാദിച്ചു കൊണ്ട് തുടങ്ങിയ ചർച്ചയിൽ ടൂറിസം മേഖലയിൽ കേരളം ഒന്നാം സ്ഥാനത്തു നില നിൽക്കുമ്പോൾ തന്നെ അതിന് വേണ്ട അടിസ്ഥാന വികസനം ഒന്ന് കൂടി ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഇന്നത്തെ തലമുറയിലെ ജനങ്ങളുടെ താല്പര്യ പ്രകാരമുള്ള കാർഷിക ഇതര ഉത്പാദന രംഗത്തുണ്ടാകേണ്ട വികസനത്തിന് ഊന്നൽ നൽകണമെന്നുള്ള ആശയത്തെക്കുറിച്ചും, കേരള സംസ്ഥാന ഭരണകൂടവും കേന്ദ്ര ഭരണകൂടവും ഒരുമിച്ചു നിന്ന് കൊണ്ടുള്ള വികസന പ്രവർത്തികൾ കൊണ്ടുവരണമെന്നതിനെ പറ്റിയും, മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ചും ലോകകേരള സഭാ പ്രവർത്തനങ്ങളെ കുറിച്ചും നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും വിശദമായ ചർച്ച നടന്നു.ALSO READ : രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ; പാർലമെന്റിൽ ഇന്ന് സർവ്വകക്ഷി യോഗംമലയാള ഭാഷാ പ്രചാരണ സംഘം സെക്രട്ടറി വിനോദ് നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോജോ തോമസ് (ജനറൽ സെക്രട്ടറി, എം.പി.സി.സി), കെ.കെ. പ്രകാശൻ (സി.പി.ഐ.എം മുംബൈ ജില്ലാ കമ്മിറ്റി അംഗം), രമേശ് കലമ്പോലി (ബി.ജെ.പി സൗത്ത് ഇന്ത്യൻ സെൽ ഉപാധ്യക്ഷൻ), ശ്രീകാന്ത് നായർ (ഷിൻഡെ ശിവസേന കേരള സെൽ അധ്യക്ഷൻ), ആർ.ഡി. ഹരികുമാർ (മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ്) തുടങ്ങിയവർ സംസാരിച്ചു. ഡോ. വിവേകാനന്ദൻ ചർച്ചാ നടപടികൾ നിയന്ത്രിച്ചു. ഐ.പി. സജി, സിദ്ധിഖ്, ഫാറുഖ് ആലത്തൂർ, ബാബുരാജ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പതിനാലാം മലയാളോത്സവം മേഖലാ-കേന്ദ്ര കലോത്സവങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാര വിതരണവും നടന്നു.The post കേരള വികസന ചർച്ചക്ക് മുംബൈ വേദിയായി; പ്രവാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയം appeared first on Kairali News | Kairali News Live.