സിപിഐഎമ്മിലെ പ്രതിസന്ധികൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ : കെ.കെ. രമ

Wait 5 sec.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ. രമ രംഗത്ത്.സിപിഐഎം അധികാര പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. അഭിപ്രായം പറയുന്നവരെ പുറന്തള്ളുകയോ കൊന്നൊടുക്കുകയോ ചെയ്യുമെന്നും കെ.കെ. രമ മാധ്യമങ്ങളോട് പ്രതികരിച്ചു.സിപിഐഎമ്മിലെ പ്രതിസന്ധികൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് കെ.കെ. രമയുടെ വിമർശനം. പിണറായിസം സിപിഐഎമ്മിനെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. എങ്ങനെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒരാളുടെ വാക്ക് അവസാന വാക്കായി കാണാൻ കഴിയുക എന്നും കെ.കെ. രമ ചോദിച്ചു.അതേസമയം, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ. രമ വടകരയുടെ എംഎൽഎ ആകുന്നത്. വടകരയുടെ ചരിത്രത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വിജയം കൂടിയായിരുന്നു അത്.The post സിപിഐഎമ്മിലെ പ്രതിസന്ധികൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ : കെ.കെ. രമ appeared first on ഇവാർത്ത | Evartha.