രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി.ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ പരമോന്നത കോടതി തയ്യാറായില്ല. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് എന്‍ കെ സിംഗുമടങ്ങുന്ന എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് അവര്‍ക്കു വേണ്ടി അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കംചെയ്യുകയായിരുന്നു.