പുതിയ ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഉടമസ്ഥാവകാശം മാറുന്നു. ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വമ്പൻ കൺസോർഷ്യം 178 കോടി ഡോളറിനാണ് (ഏകദേശം 16,706 കോടി രൂപ) ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കാൻ ധാരണയിലെത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടീം വിൽപനയാണിത്. 2021ൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് 7090 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സിനെ വാങ്ങിയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക്ക് സ്റ്റോൺ എന്നിവരും ഉൾപ്പെടുന്നതാണ് പുതിയ ഉടമസ്ഥരുടെ സഖ്യം.ALSO READ : ആൻഫീൽഡിന്റെ ‘ഈജിപ്ഷ്യൻ കിങ്’ പടിയിറങ്ങുന്നു; പടിയിറക്കം ഒൻപത് വർഷം പൂർത്തിയാക്കിയ ശേഷംഒരു വിൽപനയിലൂടെ രണ്ട് ടീമുകളുടെ ഉടമസ്ഥാവകാശമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഐപിഎല്ലിലെ ജനപ്രിയരായ പുരുഷ ടീമിനൊപ്പം ഡബ്ല്യുപിഎൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി വനിതാ ടീമും ഇനി പുതിയ ഉടമകളുടെ കീഴിലാകും. തുകയുടെ കാര്യത്തിൽ ഇരുവിഭാഗവും ധാരണയിലെത്തിയെങ്കിലും ബിസിസിഐയുടെയും ഐപിഎൽ, ഡബ്ല്യുപിഎൽ ഗവേണിങ് കൗൺസിലുകളുടെയും ഔദ്യോഗിക അനുമതി ലഭിച്ച ശേഷമേ അന്തിമ കരാറിൽ ഒപ്പുവയ്ക്കൂ. ഈ ഐപിഎൽ സീസൺ പൂർത്തിയായതിന് ശേഷമായിരിക്കും പുതിയ മാനേജ്‌മെന്റ് ടീമിന്റെ ചുമതലകൾ പൂർണ്ണമായും ഏറ്റെടുക്കുക.ALSO READ : ബിഗ് ഡീൽ! രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി 15300 കോടി രൂപയ്ക്ക് വാങ്ങിയോ?നിലവിലെ ഉടമകളായ ഡിയാജിയോ കമ്പനി കഴിഞ്ഞ വർഷം നവംബറിലാണ് ടീം വിൽക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത്. 2008ൽ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് 450 കോടി രൂപയ്ക്ക് തുടക്കമിട്ട ഫ്രാഞ്ചൈസിയാണ് ഇന്ന് 16,000 കോടിയിലധികം രൂപയുടെ മൂല്യമുള്ള ബ്രാൻഡായി മാറിയിരിക്കുന്നത്. 2012ൽ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) ലണ്ടൻ ആസ്ഥാനമായ ഡിയാജിയോയുടെ ഭാഗമായതോടെയാണ് ടീമിന്റെ നിയന്ത്രണം അവരിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ആർസിബി വനിതാ ടീം കിരീടം ചൂടിയതിന് പിന്നാലെ വിൽപന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് അന്ന് അത് നിഷേധിച്ചിരുന്നു. പുതിയ ഉടമകൾ എത്തുന്നതോടെ ടീമിന്റെ ഘടനയിലും പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.The post 16,706 കോടി രൂപയ്ക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് appeared first on Kairali News | Kairali News Live.