ഇത് ഏ‍ഴ് നായകളുടെ അതിജീവനകഥ, സഞ്ചരിച്ചത് 17 കിലോമീറ്റർ; കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ‘ഡോഗ്സ് ഗ്യാങ്ങ്’, വീഡിയോ വൈറൽ

Wait 5 sec.

ഏ‍ഴ് നായകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ മു‍ഴുവനും. കോടിക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. ചൈനയിലാണ് ഈ സംഭവം നടക്കുന്നത്. കശാപ്പുശാലയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നായകളുടെ കൂട്ടം ഉടമകളുടെ അടുത്തെത്താൻ സഞ്ചരിച്ചത് 17 കിലോമീറ്ററാണ്. ഏ‍ഴ് പേരെയും നയിച്ചതാകട്ടെ ‘കോർഗി’ ഇനത്തിൽപ്പെട്ട കുഞ്ഞൻ നായയും.ചൈനയിലെ ജിലിനിലാണ് ഈ സംഭവം നടക്കുന്നത്. ഏഴ് നായകളെയും കശാപ്പു ചെയ്യുന്നതിനായി അടുത്തടുത്ത വീടുകളിൽ നിന്ന് ഇറച്ചി വിൽക്കുന്നവർ മോഷ്ടിക്കുകയായിരുന്നു. എക്സ്പ്രസ് വേയിലൂടെ പോവുകയായിരുന്ന ട്രക്കിലെ കൂട്ടിൽ നിന്നാണ് ഏ‍ഴ് നായകളും ചാടി രക്ഷപ്പെട്ടത്. തുടർന്ന് രണ്ട് ദിവസം ഹൈവേകളും പാടങ്ങളും താണ്ടി അവർ തങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി. ഈ സംഘത്തിൽ കോർഗിയെ കൂടാതെ ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, പെക്കിനീസ്, ജർമ്മൻ ഷെപ്പേർഡ് എന്നീ ഇനത്തിൽപ്പെട്ട നായകളും ഉണ്ടായിരുന്നു. View this post on Instagram A post shared by TCX.official (@tellychakkar)ALSO READ: ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾ മുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്; ഇന്ത്യയിലെ ഉപഭോക്താക്കളെയും ബാധിക്കുമോ?എന്നാൽ ഈ യാത്രയിൽ നായകള്‍ കാണിച്ച അച്ചടക്കവും ഒത്തൊരുമയുമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. കോർഗി ഇനത്തിൽപ്പെട്ട നായയാണ് സംഘത്തെ മുന്നിൽ നിന്ന് വഴി കാട്ടിയത്. മറ്റ് നായകൾ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കുകയും ചെയ്തിരുന്നു. ഗോള്‍ഡൻ റെട്രീവർ നായ ഒരു വശത്ത് നിൽക്കുകയും പരുക്കേറ്റ് മുടന്തി നടന്ന ജർമ്മൻ ഷെപ്പേർഡ് നായയെ എല്ലാവരും സംരക്ഷണം നൽകികൊണ്ട് നടുവിൽക്കൂടി നടക്കുകയും ചെയ്തു.‘ലു’ എന്നയാള്‍ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് വൈറലായത്. ഇതിനോടകം 230 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സന്നദ്ധപ്രവർത്തകരും അധികൃതരും ഡ്രോണുകളുടെ സഹായത്തോടെ നായകളെ കണ്ടെത്തുകയും മാർച്ച് 19-ഓടെ അവയെ സുരക്ഷിതമായി ഉടമസ്ഥരുടെ അടുത്ത് എത്തിക്കുകയും ചെയ്തു.The post ഇത് ഏ‍ഴ് നായകളുടെ അതിജീവനകഥ, സഞ്ചരിച്ചത് 17 കിലോമീറ്റർ; കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ‘ഡോഗ്സ് ഗ്യാങ്ങ്’, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.