ആൻഫീൽഡിന്റെ ‘ഈജിപ്ഷ്യൻ കിങ്’ പടിയിറങ്ങുന്നു; പടിയിറക്കം ഒൻപത് വർഷം പൂർത്തിയാക്കിയ ശേഷം

Wait 5 sec.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലിവർപൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാ ക്ലബ് വിടുന്നു. 2025-26 സീസൺ അവസാനത്തോടെ താരം ആൻഫീൽഡിനോട് വിടപറയുമെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആൻഫീൽഡിൽ ഒൻപത് വർഷം നീണ്ട ഐതിഹാസിക കരിയർ പൂർത്തിയാക്കിയാണ് ഈ ഈജിപ്ഷ്യൻ താരം മടങ്ങുന്നത്. ഒരു വർഷത്തെ കരാർ കൂടി ബാക്കിനിൽക്കെയാണ്, ക്ലബ്ബുമായി ധാരണയിലെത്തി അവസാന വർഷം ഒഴിവാക്കി താരം പടിയിറങ്ങാൻ തീരുമാനിച്ചത്.ലിവർപൂൾ അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകർക്കായി പങ്കുവെച്ച വൈകാരികമായ വിഡിയോ സന്ദേശത്തിലൂടെയാണ് സലാ തന്റെ തീരുമാനം അറിയിച്ചത്. “വിടവാങ്ങൽ ഒരിക്കലും എളുപ്പമല്ല, ഈ ക്ലബ് എനിക്കും എന്റെ കുടുംബത്തിനും എപ്പോഴും സ്വന്തം വീടായിരിക്കും,” എന്ന് സലാ പറഞ്ഞു. ലിവർപൂളിന്റെ വിഖ്യാതമായ ‘യു വിൽ നെവർ വാക്ക് എലോൺ’ എന്ന ഗാനത്തിലെ വരികൾ കടമെടുത്തുകൊണ്ട്, ആരാധകരുടെ പിന്തുണയ്ക്ക് താരം നന്ദിയും രേഖപ്പെടുത്തി.ALSO READ : ക്രിസ്റ്റ്യാനോ ജൂനിയറും 27-കാരിയും പ്രണയത്തിലോ? വൈറൽ വാർത്തകളുടെ സത്യാവസ്ഥ എന്ത്ഒൻപത് വർഷത്തിനിടെ 435 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്താൻ അദ്ദേഹത്തിന് സാധിച്ചു. പ്രീമിയർ ലീഗിൽ മാത്രം 191 ഗോളുകൾ നേടിയ സലാ, ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ എട്ട് പ്രധാന ട്രോഫികൾ നേടിക്കൊടുക്കുന്നതിൽ സലായുടെ പങ്ക് വലുതായിരുന്നു. നാല് തവണ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ താരം, ഒരു സീസണിൽ തന്നെ 32 ഗോളുകൾ നേടി റെക്കോർഡിടുകയും ചെയ്തിട്ടുണ്ട്.The post ആൻഫീൽഡിന്റെ ‘ഈജിപ്ഷ്യൻ കിങ്’ പടിയിറങ്ങുന്നു; പടിയിറക്കം ഒൻപത് വർഷം പൂർത്തിയാക്കിയ ശേഷം appeared first on Kairali News | Kairali News Live.