കേരളം ഉയര്‍ത്തി പിടിക്കുന്നത് ജനപക്ഷത്തുനിന്നുള്ള ബദൽ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയപ്പോള്‍ യു ഡി എഫും അതിനൊപ്പം ചേരുന്നു. ഇതൊക്കെ മറികടന്നാണ് വികസനം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.വെള്ളൂരിലെ പേപ്പർ ഫാക്ടറി സംസ്ഥാനത്തിൻ്റെ അഭിമാനമായി മാറി. കേന്ദ്രം വിൽക്കാൻവെച്ച സ്ഥാപനമായിരുന്നു. എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. ബദൽ രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണിത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ALSO READ: കേരള വികസന ചർച്ചക്ക് മുംബൈ വേദിയായി; പ്രവാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയംനമ്മൾ ഏറ്റെടുത്ത് ലാഭകരമാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങൾ ശക്തിപ്പെട്ട കാലമാണ് കഴിഞ്ഞ പത്ത് വർഷം. യു ഡി എഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖല വ്യവസായങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. റബ്ബർ കൃഷി മേഖല വലിയ പ്രതിസന്ധിയിലാണ്. കോൺഗ്രസും ബി ജെ പി യും നേതൃത്വം നൽകിയ സർക്കാരുകളുടെ നയമാണ് ഇതിന് കാരണം. റബ്ബർ കർഷകർക്ക് താങ്ങുവില നൽകി കേരളം അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. The post ‘കേരളം ഉയർത്തി പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ബദൽ വികസനം, കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള് വിറ്റഴിക്കുന്നു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.