കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് യു ഡി എഫ് സർക്കാർ ജനങ്ങൾക്ക് വീടുവെച്ച് നൽകിയതിന്റെ കണക്ക് പറയുകയുണ്ട്. കണക്ക് കേട്ടതും എല്ലാവരും ഞെട്ടി. 4 .4 ലക്ഷം വീടുകൾ യു ഡി എഫ് നൽകിയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. മുൻ യു ഡി എഫ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമ സഭയിൽ 45000 വീടുകളാണ് നൽകിയതെന്നാണ് പറഞ്ഞിരുന്നത്. പെട്ടന്ന് എങ്ങനെ 45000 നാല് ലക്ഷത്തിന്റെ മുകളിൽ ആയി എന്നാണ് എല്ലാവർക്കും സംശയം. ഗോപകുമാർ മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിപക്ഷ നേതാവിന്റെ കണക്കിനെ പരിഹസിക്കുകയാണ്. ഇതിനോടൊപ്പം എൽ ഡി എഫ് സർക്കാർ എങ്ങനെയാണ് ലൈഫ് ഉപയോഗിച്ച് വീട് വെച്ച് നൽകിയതെന്ന് വിശദീകരിക്കുന്നുണ്ട്.Also read: വിവരക്കേടിനും ഒരു അതിരില്ലേ? റേഡിയേഷൻ പടരുമെന്ന് പേടിച്ച് 20 കോടിയുടെ ഓങ്കോളജി കെട്ടിടത്തെ എതിർത്ത് പാലാ എം.എൽ.എ മാണി സി കാപ്പൻഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:സതീശൻ ഉമ്മൻ ചാണ്ടി വെച്ച വീടിൻ്റെ കണക്കു പറയുന്നതു കണ്ട് കേട്ടിട്ടുണ്ടോ?4 .4 ലക്ഷം വീട് വെച്ചിട്ടുണ്ടത്രേ !പിന്നെന്തിനാണ് ഉമ്മൻ ചാണ്ടി നിയമ സഭയിൽ 45000 വീടിൻ്റെ കണക്കു പറഞ്ഞത്?ഉമ്മൻചാണ്ടി പോലും സതീശൻ്റെ അയലത്തു വരില്ല.അന്ന് ഒരു വീടിന് കൊടുക്കുന്ന പൈസ എത്രയായിരുന്നു ?യൂണിയൻ മാനദണ്ഡപ്രകാരമുള്ള പണം.അതിപ്പോൾ 1.2 ലക്ഷം രൂപയാണ്.അതിൻ്റെ 40 ശതമാനം സംസ്ഥാന വിഹിതമാണ്.പല പദ്ധതികളിലായി ഉമ്മൻചാണ്ടി അനുമതി കൊടുത്ത വീടുകൾ പോലും തറയ്ക്കു മുകളിൽ പൊങ്ങിയില്ല.ഈ യൂണിറ്റ് കോസ്റ്റ് വെച്ച് വീടു വയ്ക്കാൻ കഴിയുമോ?ലൈഫ് കൊണ്ടുവന്ന മാറ്റം ഈ യൂണിറ്റ് കോസ്റ്റ് 4 ലക്ഷം രൂപയാക്കുകയും യൂണിയൻ മാനദണ്ഡത്തിനപ്പുറം അർഹർക്ക് വീടു കൊടുക്കുകയും ചെയ്തു എന്നതാണ്. ഫ്ലാറ്റ് കോസ്റ്റ് 10 ലക്ഷമാക്കി. വീടു സാദ്ധ്യമാക്കുക എന്നത് സർക്കാർ ഉത്തരവാദിത്തമായി. അല്ലാതെ കല്ലിട്ടു തലയൂരുകയല്ല.ഗവർണൻസ് മികവിൻ്റെ കൂടി മാതൃകയാണ് ലൈഫ്.ചാണ്ടിയ്ക്ക് കല്ലിട്ടാൽ മതിയായിരുന്നു.സതീശനു സ്വപ്നം കാണാൻ കഴിയില്ല.പുനർജനിയും വയനാടും അയാളെ കൊഞ്ഞനം കുത്തും.എന്നിട്ടും അൻപതിനായിരം കടന്നില്ല.ചാണ്ടിയെ കടത്തി വെട്ടുന്ന ഉടായിപ്പ് !The post ‘പുനർജനിയും വയനാടും പ്രതിപക്ഷ നേതാവിനെ നോക്കി കൊഞ്ഞനം കുത്തും’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.