ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെയും പുറത്താക്കി സി പി എം

Wait 5 sec.

കണ്ണൂര്‍ | സി പി എമ്മില്‍ നിന്ന് പുറത്തുപോയ ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെയും പുറത്താക്കി പാര്‍ട്ടി. നിലവില്‍ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ പി രമണി. ഇന്നലെ ടി കെ ഗോവിന്ദന്റെ യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു.ഭര്‍ത്താവിന് പിന്തുണയുമായാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ പി രമണി പങ്കെടുത്തത്. മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നുണ്ടായെന്നും അത് സഹിക്കാന്‍ പറ്റിയില്ലെന്നും രമണി സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. ടി കെ ഗോവിന്ദന്റെ കുടുംബമിയില്ലെന്ന പ്രചാരണവും വേദനിപ്പിച്ചു. മാഷെ ചോറാണ് താന്‍ തിന്നുന്നതെന്നും പാര്‍ട്ടിയുടെ ചോറല്ലെന്നും രമണി പ്രതികരിച്ചു.തളിപ്പറമ്പില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്.