പതിറ്റാണ്ടുകളായി കഴിക്കുന്ന പ്രമേഹ മരുന്ന് വില്ലനാകുമോ? മെറ്റ്ഫോമിൻ നിങ്ങളുടെ തലച്ചോറിനെ ബാധിമെന്ന് പഠനം

Wait 5 sec.

ന്യൂഡൽഹി | ടൈപ്പ് 2 പ്രമേഹ ചികിത്സയിൽ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെറ്റ്ഫോമിൻ എന്ന മരുന്ന് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ഈ മരുന്ന് തലച്ചോറിലെ പ്രവർത്തനങ്ങളിലും മാറ്റം വരുത്തുന്നുണ്ടെന്ന് സയൻസ് അഡ്വാൻസസ് മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സാധാരണയായി പ്രമേഹ മരുന്നുകൾ കരൾ, പാൻക്രിയാസ്, കുടൽ എന്നിവയെയാണ് ബാധിക്കാറുള്ളതെങ്കിലും മെറ്റ്ഫോമിൻ നാഡീവ്യൂഹങ്ങളെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.തലച്ചോറിലെ ഊർജ്ജ സന്തുലിതാവസ്ഥയും ഗ്ലൂക്കോസ് നിലയും നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിലാണ് ഈ മരുന്ന് പ്രധാനമായും പ്രവർത്തിക്കുന്നത്. തലച്ചോറിലെ റാപ് 1 എന്ന പ്രോട്ടീനെ മെറ്റ്ഫോമിൻ അടിച്ചമർത്തുകയും മെറ്റബോളിസവുമായി ബന്ധപ്പെട്ട എസ് എഫ് 1 ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വളരെ ചെറിയ അളവിൽ പോലും ഈ മരുന്ന് തലച്ചോറിലെത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.അതേസമയം, ദീർഘകാലം മെറ്റ്ഫോമിൻ ഉപയോഗിക്കുന്നത് വൈജ്ഞാനിക ശേഷിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കകൾ ഉയരുന്നുണ്ട്. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ദീർഘകാല ഉപയോഗം ഓർമ്മശക്തിയെയും പഠനശേഷിയെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില പഠനങ്ങൾ ഇത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുമെന്ന് പറയുമ്പോൾ മറ്റു ചിലത് പ്രായമായവരിൽ വൈജ്ഞാനിക തകരാറുകൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.മരുന്നിന്റെ മറ്റ് പാർശ്വഫലങ്ങളെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വയറിളക്കം, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവ സാധാരണയായി കാണപ്പെടുന്നവയാണ്. എന്നാൽ അപൂർവ്വമായി ലാക്റ്റിക് അസിഡോസിസ് എന്ന ഗുരുതരമായ അവസ്ഥയ്ക്കും വിറ്റാമിൻ ബി 12 കുറവിനും ഇത് കാരണമായേക്കാം.വിറ്റാമിൻ ബി 12 ന്റെ കുറവ് വിളർച്ചയ്ക്കും നാഡീസംബന്ധമായ തകരാറുകൾക്കും വഴിവെക്കും. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കണമെന്നും കൃത്യമായ ഇടവേളകളിൽ കിഡ്നി പരിശോധനയും വിറ്റാമിൻ ബി 12 പരിശോധനയും നടത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.SummaryNew research published in Science Advances indicates that the widely used diabetes medication Metformin directly influences the brain’s hypothalamus to regulate blood sugar. While effective for glucose control, the study raises concerns about potential long-term risks to cognitive function and memory. Experts advise patients to continue their prescribed treatment but emphasize the importance of medical supervision and regular monitoring of B12 levels and kidney function.