അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

Wait 5 sec.

കല്‍പ്പറ്റ| വയനാട് നെന്മേനി പഞ്ചായത്തിലെ ബിജെപി മെമ്പർക്ക് വെട്ടേറ്റു. നമ്പ്യാർകുന്ന് വാർഡ് പ്രതിനിധി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്ഥലത്തെ അതിർത്തി തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെയാണ് പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. കൈയ്ക്ക് ഗുരുതര പരുക്കേറ്റ പശാന്തിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.