‘കെ എസ് ആർ ടി സിയുടെ വിജയ നായകൻ’; പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ് കുമാർ

Wait 5 sec.

ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിലും പത്തനാപുരത്തിന്റെ എം എൽ എ യായും വെള്ളിത്തിരയിലെ പ്രിയനടനായും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിത്വമാണ് കെ. ബി. ഗണേഷ് കുമാർ. രാഷ്ട്രീയത്തിലും സിനിമയിലും തന്റേതായ ഇടം കണ്ടെത്താൻ കെ. ബി. ഗണേഷ് കുമാറിന് കഴിഞ്ഞിട്ടുണ്ട്.തന്റെ അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ പാത പിന്തുടർന്നാണ് ഗണേഷ്‌കുമാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 1966 മെയ് 25-ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളയുടെയും വത്സല ബാലകൃഷ്ണപിള്ളയുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സിനിമാ രംഗത്ത് സജീവമായിരുന്നു.നിലവിൽ രണ്ടാം പിണറായി സർക്കാരിന്റെ ഗതാഗത വകുപ്പ് മന്ത്രിയായ ഇദ്ദേഹം, കെ എസ് ആർ ടി സി യുടെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നഷ്ടത്തിലായിരുന്ന കെ എസ് ആർ ടി സിയെ ലാഭത്തിലെത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 2001-ലാണ് പത്തനാപുരം മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിലും അതേ മണ്ഡലത്തിൽ നിന്നും നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (ബി) പാർട്ടിയുടെ വൈസ് ചെയർമാനായിരുന്ന ഗണേഷ് കുമാർ നിലവിൽ പാർട്ടിയുടെ ചെയർമാനാണ്. 2001 മെയ് മാസത്തിൽ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ഗണേഷ് കുമാർ. 2003 മാർച്ചിൽ അദ്ദേഹം തന്റെ മന്ത്രിസ്ഥാനം രാജി വെച്ചു.മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘എ എം എം എ’യുടെ സ്ഥാപകാംഗമായ അദ്ദേഹം ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെസ്ഥാപക പ്രസിഡന്റും മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ സ്ഥാപക ചെയർമാനുമായ ഇദ്ദേഹം നിലവിൽ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. 2011 മുതൽ 2013 വരെ വനം, സ്പോർട്സ്, സിനിമ വകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.Also read: തദ്ദേശഭരണത്തിലെ ടെക്‌നോളജി വിപ്ലവത്തിന്റെ അമരക്കാരൻ: ‘എം ബി രാജേഷ്’ എന്ന നേതാവിന്റെ ജൈത്രയാത്രകെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത് ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. ഹാപ്പി ലോംഗ് ലൈഫ് – ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത് ഗണേഷ് കുമാർ മന്ത്രിയായിരുന്ന സമയത്താണ്. തത്സമയ സ്റ്റോപ്പ് വിവരങ്ങൾ, ബസ് സമയ വിവരങ്ങൾ, വാർത്തകൾ, പ്രധാന അറിയിപ്പുകൾ, സന്ദേശങ്ങൾ, വിനോദ പരിപാടികൾ എന്നിവ യാത്രക്കാർക്ക് അറിയുന്നതിനായി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം പദ്ധതി നടപ്പിലാക്കിയതും ഇദേഹതം മന്ത്രിയായിരുന്ന കാലത്താണ്. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് പദ്ധതി,കെ എസ് ആർ ടി സി യിൽ ബഡ്ജറ്റ് ടുറിസം പദ്ധതി, നിരവധി ഇന്റർ സ്റ്റേറ്റ് ബസുകൾ, പ്രീമിയം ബസ് സർവീസുകൾ അങ്ങനെ നിരവധി ശ്രദ്ധേയമായ പദ്ധതികൾ ഗണേഷ് കുമാർ നടപ്പിലാക്കിയിട്ടുണ്ട്.ഒരു മികച്ച വായനക്കാരൻ കൂടിയായ ഗണേഷ് കുമാർ ‘കരയാടുക്കാത്ത കപ്പൽ’ എന്ന നോവലിന്റെ രചയിതാവാണ്. യാത്രകൾ, സംഗീതം, സിനിമ ആസ്വാദനം എന്നിവയാണ് പ്രധാന വിനോദങ്ങൾ. റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നതും സിനിമകൾ ശേഖരിക്കുന്നതും ഗണേഷ് കുമാറിന്റെ പ്രത്യേക ഹോബികളാണ്.The post ‘കെ എസ് ആർ ടി സിയുടെ വിജയ നായകൻ’; പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.