കോഴിക്കോട്| ഓലപ്പടക്കം പൊട്ടി വിദ്യാര്‍ഥിയുടെ കൈക്ക് ഗുരുതര പരുക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവി (17)നാണ് പരുക്കേറ്റത്. ഇന്നലെ വീട്ടിലെ ടറസിന് മുകളില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം. പരുക്കേറ്റ യദുവിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായ പരിക്കാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.