മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകും. രാവിലെ 10 മണിക്ക് വാർത്ത സമ്മേളനം നടത്തും. തുടർന്ന് അരുവിക്കര , വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതു പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ മാസം 23ന് പത്തനംതിട്ടയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ആയത്.അതേസമയം സംസ്ഥാനത്ത് ഹോം വോട്ടിംഗിന് ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഹോം വോട്ടിംഗ് രാത്രി എട്ട് വരെ തുടർന്നു. പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് സംസ്ഥാനത്ത് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. ഇന്നലെ മാത്രം 10,922 പേർ ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.ALSO READ: ചേര്‍ത്തലയിൽ യുഡിഎഫ്-എൻഡിഎ ഡീൽ വിവാദം മുറുകുന്നുനേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം എത്തിയാണ് ഹോം വോട്ടിംഗ് രേഖപ്പെടുത്തുന്നത്. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.The post സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിൽ; മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് appeared first on Kairali News | Kairali News Live.