ലെബനനില്‍ ഹിസ്ബുള്ളയുമായി ഏറ്റ്മുട്ടല്‍; നാല് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു

Wait 5 sec.

ടെല്‍ അവീവ്  | തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഇസ്‌റാഈല്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരേ ബറ്റാലിയനില്‍ നിന്നുള്ള മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതേ ആക്രമണത്തില്‍ മറ്റൊരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായും, അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു. ഒരു സൈനികന് ഗുരുതരമായും ഒരു റിസര്‍വിസ്റ്റ് സൈനികന് നിസാര പരുക്കേറ്റതായും രണ്ടാമത്തെ പ്രസ്താവനയില്‍ പറയുന്നുസൈനിക നടപടി ശക്തമായ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുമായി നടന്ന വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ സൈനികനെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഇസ്‌റാഈലിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.അതേ സമയം ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇസ്‌റാഈല്‍ പക്ഷത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഇസ്‌റാഈലിന്റെ കരസേനാ നീക്കം ശക്തമായി തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളും ആയുധപ്പുരകളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.