മന്ത്രി കെ രാജനെതിരെ വ്യാജവാർത്ത ചമച്ച സംഭവം; മാപ്പപേക്ഷിച്ച് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി ജെ കോടങ്കണ്ടത്ത്

Wait 5 sec.

മന്ത്രി കെ രാജൻ എതിരെ വ്യാജ ആരോപണം ഉന്നയിക്കുകയും വ്യാജ വാർത്ത ചമയ്ക്കുകയും ചെയ്ത സംഭവത്തിൽ മാപ്പപേക്ഷിച്ച് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി ജെ കോടങ്കണ്ടത്ത്. ഡിജിറ്റൽ സർവേ പദ്ധതിക്ക് വേണ്ടി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതി ഉണ്ടെന്നായിരുന്നു ഷാജി ജെ കോടങ്കണ്ടത്തിന്റെ ആരോപണം. മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്നുമായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ദീപിക ദിനപത്രത്തിലാണ് വ്യാജവാർത്ത അച്ചടിക്ക് വന്നത്.ALSO READ: ‘സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുന്നവരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല, നുണ പ്രചരിപ്പിക്കുന്നത് BJP അവസാനിപ്പിക്കണം’;അമിത് ഷായുടെ പാർലമെന്റ് പ്രസംഗത്തിനെതിരെ സിപിഐഎംമന്ത്രി കെ രാജനെതിരെ ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവുണ്ടെന്നായിരുന്നു ഷാജി കോടങ്കണ്ടത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിലൊരു കോടതിവിധി ഉണ്ടായിരുന്നില്ല. ഇതിനെതിരെ കെ രാജൻ നൽകിയ പരാതിയിൽ കോടതി വിശദീകരണം ചോദിച്ചിരുന്നു. വാർത്ത അച്ചടിച്ചതിനും വ്യാജ ആരോപണം ഉന്നയിച്ചതിനും രൂക്ഷമായ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഷാജി കോടങ്കണ്ടത്ത് നേരിട്ടത്. തുടർന്നാണ് പത്രത്തിൽ വാർത്ത തിരുത്തി മാപ്പപേക്ഷ അറിയിച്ചിട്ടുള്ളത്.The post മന്ത്രി കെ രാജനെതിരെ വ്യാജവാർത്ത ചമച്ച സംഭവം; മാപ്പപേക്ഷിച്ച് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി ജെ കോടങ്കണ്ടത്ത് appeared first on Kairali News | Kairali News Live.