ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപ്പിടിച്ചു

Wait 5 sec.

ദുബൈ |  ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ ഭീമന്‍ എണ്ണക്കപ്പലായ അല്‍-സല്‍മിക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപ്പിടിക്കുകയും സമുദ്രത്തില്‍ എണ്ണ ചോര്‍ച്ചയ്ക്ക് കാരണമായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി.ആക്രമണത്തില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്