120. Moon Knight

Wait 5 sec.

Oscar Isaac,Ethan Hawke,May Calamawy തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ Disney Marvel Series ആക്ഷൻ adventure ഡ്രാമ fantasy horror ഒക്കെ വിഭാഗത്തിൽ പല രംഗങ്ങൾ വന്നു പോകുന്ന ഒന്നാണ്.Oscar Isaac എന്ന നടൻ്റെ കിടിലൻ പെർഫോർമസും encaging ആക്കുവാൻ ഉള്ള bgmമും ഈ സീരീസ് കണ്ട് തീർക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ ആണ്. വിഷ്വൽ എഫക്റ്റ്സ് കൊള്ളാം എന്ന് പറയാം എങ്കിലും ഈജിപ്ഷ്യൻ ഗോഡ്സ് നെ ഒക്കെ കുറച്ചധികം cartoonistic ആക്കിയോ എന്ന് ചോദിച്ച് പോകുന്നു. ശബ്ദവും കൊച്ച് കുട്ടികളെ ആകർഷിക്കാൻ ചെയ്തത് പോലുണ്ട്.Moon KnightDisney+ HotstarMarvelNo.Of.Episodes: 6Marvel ൻ്റെ Disney+ ലെ മറ്റു സീരീസ് കളുമായി നോക്കുമ്പോൾ Hawkeye നെക്കാൾ കൊള്ളാം എന്ന് പറയാം എന്നല്ലാതെ പേഴ്സണൽ ഫേവറിറ്റ് ഇപ്പോഴും Wanda Vision തന്നെ ആയി നില കൊള്ളുന്നു. Loki,What If കഴിഞ്ഞേ Moon Knight എന്നതാണ് എൻ്റെ വ്യക്തി പരമായ അഭിപ്രായം.Falcon and Winter Soldier ലെ The Whole World is Watching എന്ന episode ലേ എൻഡിങ് നൽകിയതിൻ്റെ ഒരംശം excitement പോലും ഈ സീരീസ് മൊത്തത്തിൽ ലഭിച്ചിട്ടില്ല.Moon Knight എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു സൂപ്പർ ഹീറോ ആണ്. ആറു Episode ഉണ്ടായിട്ടും Steven നോടോ,Marc നോടൊ Moon Knight നൊടോ യാതൊരു തലത്തിലും അറ്റാച്ച്മെൻ്റ് ഉണ്ടായിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഞെട്ടി തരിക്കേണ്ട പല രംഗങ്ങളിലും നിങ്ങൾ എന്ത് വേണേൽ ചെയ്തോ എന്നൊരു ഫീലിംഗ് ഉള്ള Third person ആയിട്ട് മാത്രമേ ആസ്വദിക്കാൻ സാധിച്ചിട്ടുള്ളു..Moon Knight പ്രതീക്ഷകളും നിരാശകളുംമാർവെലിൻ്റെ തന്നെ ഏറ്റവും മികച്ച സീരീസ് ആയിരിക്കും എന്ന pre റിലീസ് reviews കണ്ട് അത് വിശ്വസിച്ചില്ല എങ്കിലും Wanda Vision തന്ന സർപ്രൈസ്, അല്ലെങ്കിൽ Loki നൽകിയ excitement നു തുല്യമായി എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്നൊരു കൊച്ചു ചിന്ത തുടക്കത്തിൽ ഉണ്ടായിരുന്നു. ഓരോ episode കഴിയുമ്പോഴും എത് കുറഞ്ഞ് വരികയായിരുന്നു എന്നത് നിരാശയായി അവസാനിക്കുന്നു.ആദ്യ എപ്പിസോഡ് തന്നെ ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നായിരുന്നു. പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് ചോദ്യങ്ങൾ ചോദിപ്പിക്കാൻ ആദ്യ എപ്പിസോഡ് ന് കഴിഞ്ഞു എങ്കിലും ആക്ഷൻ+വയലൻസ് കൊണ്ട് വരാമായിരുന്ന episode ending മുതൽ നിരാശയുടെ കഥ ആരംഭിക്കുകയായി. അതിനു മുമ്പുള്ള ഫൈറ്റ് സീൻ ഒക്കെ കട്ട് ചെയ്ത് കളിച്ചത് പോട്ടെ എന്ന് വെക്കാം,പക്ഷേ episode ending അങ്ങനെ ചെയ്യരുതായിരുന്നു എന്നൊരു ചിന്ത അടുത്ത episode വരുന്ന വരെ ഉണ്ടായിരുന്നു. ഈ കാര്യം പലരോടും പറഞ്ഞപ്പോഴും ആദ്യ എപ്പിസോഡ് അല്ലേ ഇനിയും നല്ല episode വരാൻ ഇരിക്കുന്നുണ്ടല്ലോ എന്നൊരു പ്രതീക്ഷ പലരും നൽകിയപ്പോൾ അത് മറന്ന് വന്നതായിരുന്നു.രണ്ടാം episode ആദ്യത്തെ എപിസോഡിലെ ചില ചോദ്യങ്ങൾക്ക് ചേർന്ന് കൊണ്ട് മുന്നോട്ട് പോകുന്നു, നായിക കഥാപാത്രത്തെ സ്ക്രീനിൽ കൊണ്ട് വരുന്നു തുടങ്ങി interesting ആയി വന്നു എന്ന് മാത്രമല്ല Harrow എന്ന കഥാപാത്രത്തിൻ്റെ ഉദ്ദേശ ശുദ്ധിയും വരുന്ന രംഗങ്ങളും ഒക്കെ ഒരു രണ്ടാം episode എന്ന നിലയിൽ കഥ പറഞ്ഞ് പോകുന്നുണ്ട്.മൂന്നാം എപിസോഡിൽ കഥാ പരിസരം മൊത്തമായി മാറുന്നുണ്ട്, കൂടെ ഒരു കൊച്ചു ആക്ഷൻ സീൻ ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ satisfying ആയി തോന്നിയില്ല. ഒരു സർപ്രൈസ് സീൻ ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷേ വരും episode കളിൽ അതിനെ കാണിക്കുക പോലും ചെയ്യാതെ ആറാമത്തെ episode കഴിഞ്ഞ് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കിയത് ഒക്കെ കണ്ടപ്പോൾ കടുത്ത നിരാശ ആണ് തോന്നിയത്.Marvel സീരീസ് കളിൽ എല്ലാം തന്നേ വളരെ കൗതുകം നൽകുന്ന Episode എൻഡിങ്കൾ ഉണ്ടാകാറുള്ളത് 4th episode ആണല്ലോ. നാലാം episode കഥ പറഞ്ഞ് പോകുന്ന രീതി തുടക്കത്തിൽ ബോറിംഗ് ആയിരുന്നു. ഇടയ്ക്ക് നിർത്തി വെച്ച ശേഷം ബാക്കി കാണുകയാണ് ഉണ്ടായത്. അതേ ഒരു twist ഉണ്ട്. സത്യത്തിൽ കിടിലൻ ആകേണ്ടി ഇരുന്ന ഒരു കാര്യം ആയിരുന്നു അത്. എന്നാൽ proper ആയുള്ള execution ഇല്ല എന്നുള്ള ഫീലിംഗ് മാത്രമല്ല, വേറെ പല രീതിയിലും ആ ഒരു സീൻ മനസ്സിൽ ഓർത്ത് നോക്കുമ്പോൾ ഈ അവതരണം പോര എന്ന് തോന്നി.അഞ്ചാം episode നാലാം episode നൽകിയ twist ൻ്റെ തുടർച്ച എന്ന പോലെ മുന്നോട്ട് പോകുമ്പോഴും episode കഴിയുമ്പോൾ പോലും അത് മാത്രമായി ഒതുങ്ങുന്നതും അതിനെ ഒരു episode മുഴുവൻ വലിച്ച് നീട്ടാൻ ഉള്ളതുമുണ്ടോ എന്നതും ചോദ്യ ചിഹ്നം. എപിസോഡ് അവതരണം ആകട്ടെ, Inception ഇൽ Shutter Island മിക്സ് ചെയ്ത് അവതരിപ്പിച്ചത് പോലെ തോന്നി. അത് കൊണ്ട് തന്നെ പുതുമയോ കൗതുകമോ തോന്നിയില്ല.ആറാം episode, The ഗ്രാൻഡ് ഫിനാലെ– മുൻ episode വെച്ച് നോക്കുമ്പോൾ തൃപ്തി നൽകി കൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. കുറച്ചെങ്കിലും lengthy ആയുള്ള ഒരു ആക്ഷൻ സീൻ, ലൈല യുടെ suit തുടങ്ങിയവ ഇഷ്ടപ്പെട്ട കാര്യങ്ങൾ ആകുമ്പോളും നേരത്തെ പറഞ്ഞ പോസ്റ്റ് ക്രെഡിറ്റ് സീൻ ഒക്കെ അഞ്ചാം എപിസോടിൽ എങ്കിലും കൊണ്ട് വരും എന്നൊരു ചിന്ത ഉണ്ടായിരുന്നു. ഇനി അതിനു വേണ്ടി അടുത്ത സീസൺ വരികയാണെങ്കിൽ മാഫിയ Chapter 2 ന് Karthick നരേൻ കാണിച്ച പോലെ എന്നേ പറയാനുള്ളൂ.മൊത്തത്തിൽ നല്ല moments ചില ഇടങ്ങളിൽ വരുന്നുണ്ടെങ്കിലും മൊത്തത്തിൽ episode കഴിയുമ്പോൾ തൃപ്തി നൽകാൻ കഴിയാതെ പോകുന്ന, അവസാന episode വരെ അത് തന്നെ തുടർന്ന് കൊണ്ടിരുന്ന ഒരു സീരീസ്.