ഈ സിനിമ വന്നപ്പോൾ സത്യത്തിൽ കാണാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. 2016 ലെ Suicide Squad നിരാശ മാത്രം നൽകിയപ്പോൾ ഇങ്ങനെ ഒരു പടം വന്നത് തന്നെ സത്യത്തിൽ അവോയ്ഡ് ചെയ്തതാണ്. ഇപ്പോൾ പീസ് മേക്കർ സീരീസ് ക്ലിക്ക് ആയപ്പോൾ അത് കാണാൻ ഇത് കാണണം എന്ന് അറിഞ്ഞപ്പോൾ ഒന്ന് കണ്ട് നോക്കിയതാണ്.The Suicide SquadDirector :James GunnLanguage : EnglishYear: 2021Platform: Prime VideoMargott Robbie, Idris Elba, John Cena തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം കൊള്ളാവുന്ന ഒരു ആക്ഷൻ ചിത്രമാണ്.സിനിമയുടെ തുടക്കം ഒക്കെ കണ്ടപ്പോൾ മടുപ്പ് ആകും എന്ന് ഉറപ്പിച്ചതാണ്. പക്ഷെ മുന്നോട്ട് പോകുന്തോറും കുറച്ചൊക്കെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.സിനിമയിൽ പ്രധാനമായും ഇഷ്ടപ്പെട്ടത് ചില ഡയറക്ടർ ബ്രില്ലിൻസുകൾ എന്ന് പറയാവുന്ന സംഭവങ്ങളാണ്. അത് എഴുതി കാണിക്കുന്നത് പ്രേക്ഷകരോട് convey ചെയ്യുന്ന രീതി ആയാലും ഒരു കൊച്ചു ഫ്ലാഷ് ബാക്ക് സീൻ ആയാലും സ്‌ക്രീനിൽ വരുന്നത് നല്ല ഭംഗി ഉണ്ടായിരുന്നു.അതിന്റെ കൂടെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി പയ്യെ പയ്യെ build ചെയ്യാനും ചിത്രത്തിനു സാധിച്ചിട്ടുണ്ട്.Margott Robbie യുടെ ഇൻട്രോയും പിന്നീടുള്ള രംഗങ്ങളും ഒക്കെ കുറച്ച് ബോർ ആയിരുന്നെങ്കിലും പെട്ടെന്ന് നൽകുന്ന ഷോക്ക് മൊമെന്റ് മുതൽ പിന്നീടങ്ങോട്ട് നിറഞ്ഞാടുകയായിരുന്നു.Idris Elba കുറച്ചൊക്കെ ഒരു miscast ഫീൽ നൽകുന്നുണ്ടായിരുന്നു. പക്ഷെ സിനിമയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്നില്ല എന്നതിനാൽ അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉള്ളു.John Cena യുടെ കഥാപാത്രം ഒരു mystery നിലനിർത്തുന്നുണ്ട് എന്നത് ഇഷ്ടപ്പെട്ടു. മറ്റു കഥാപാത്രങ്ങൾ കുഴപ്പമില്ല എന്നൊക്കെയെ പറയാൻ ഒക്കുള്ളു. എന്നിരുന്നാലും എവിടെയും ബോറടിക്കുന്നില്ല എന്നത് കൊണ്ട് കണ്ടിരിക്കാവുന്ന ഒരു പടം ആയിട്ടാണ് തോന്നിയത്.