വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി

Wait 5 sec.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന അധ്യായമാണെന്ന് മുഖ്യമന്ത്രി. ട്രാൻസ്ഷിപ്പ്മെൻ്റ് രംഗത്ത് വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം തുറന്നുനൽകുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ കരുത്തുപകരുന്ന ഒരു അടിസ്ഥാന സൗകര്യ പദ്ധതിയാണിത് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി തുടങ്ങിയ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ പദ്ധതി മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2020 മുതൽ പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പുരോഗതിയുണ്ടായിട്ടുണ്ട്. 2028-ഓടെ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ALSO READ: ‘വി.ഡി സതീശൻ നുണ പറയുന്നതിൽ അസാധാരണ ശേഷിയുള്ളയാൾ; വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫിന് ഭയം’; എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ്തുറമുഖം ഇതിനകം തന്നെ വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് നേട്ടങ്ങൾക്ക് പുറമെ, 125 കോടി രൂപ സംസ്ഥാനത്തിന് വരുമാനമായി ലഭിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണ്. യുവാക്കൾക്കായി ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.ഐടി മേഖലയിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം വലിയ മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഐടി രംഗത്ത് മാത്രം 70,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു. ഐടി വികസനത്തിന് വലിയ സാധ്യതകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനപക്ഷത്ത് നിന്നുള്ള സർക്കാർ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വികസന പാത തുടരണമോ എന്നതാണ് ഈ ഘട്ടത്തിൽ തീരുമാനിക്കാനുള്ളതെന്നും, അതിൽ ശരിയായ നിലപാട് തന്നെ ജനങ്ങൾ സ്വീകരിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി..The post വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.