വാക്കുകൾ തിരിച്ചടിച്ചു! ഡിവൈഎഫ്ഐക്കെതിരെയുള്ള വിഡി സതീശന്റെ നുണ പൊളിഞ്ഞു

Wait 5 sec.

വാർത്തകൾ വളച്ചൊടിക്കുന്നതിലും കള്ളം പറയുന്നതിലും തന്നെ തോൽപ്പിക്കുവാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സതീശൻ പറഞ്ഞ നുണകൾ ഒന്നൊന്നായി സമൂഹമാധ്യമങ്ങളിലും പൊതുജനമധ്യത്തിലും ഓരോന്നായി പൊളിച്ചടുക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി തെളിവ് സഹിതം പിടിക്കപ്പെട്ടത് തന്റെ കാലുകൾ തല്ലിയൊടിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് പറഞ്ഞുവെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ്.അടിസ്ഥാനരഹിതമായ ഈ നുണ എന്നാൽ തെളിവ് സഹിതം പിടിക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെയാണ് സതീശൻ വളച്ചൊടിച്ചത് എന്നത് വ്യക്തമാണ്.കണ്ണൂരിൽ മന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയവരെ ന്യായീകരിക്കുന്ന നിലപാടാണ് അന്ന് സതീശൻ സ്വീകരിച്ചത്. ആക്രമണം നടത്തിയതിനു തെളിവില്ലെന്നും മന്ത്രിയുടെ കഴുത്തിനു പിടിക്കുന്ന ദൃശ്യങ്ങൾ കൊണ്ട് തരുന്നവർക്ക് പ്രതിഫലം നല്കാമെന്നായിരുന്നു സതീശന്റെ നിലപാട്. ഇതിനോട് പ്രതികരിക്കവേ പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹത്തെ ദൃശ്യങ്ങളിൽ പതിയാത്ത വിധം അക്രമിക്കുന്നവർക്ക് സതീശൻ ചെയ്തത് പോലെ പ്രതിഫലം പ്രഖ്യാപിക്കുന്നത് ശെരിയായിരിക്കുമോ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ മറുചോദ്യമാണ് സതീശൻ വളച്ചൊടിച്ചത്.Also read: ‘വി.ഡി സതീശൻ നുണ പറയുന്നതിൽ അസാധാരണ ശേഷിയുള്ളയാൾ; വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫിന് ഭയം’; എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ്വയനാട്ടിലെ ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയർത്തി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ ഡി വൈ എഫ് ഐ കുടിൽകെട്ടി സമരം സംഘടിപ്പിച്ചതാണ് സതീശനെ ചൊടിപ്പിച്ചതെന്നു ഇതിലൂടെ വ്യക്തമാണ്.The post വാക്കുകൾ തിരിച്ചടിച്ചു! ഡിവൈഎഫ്ഐക്കെതിരെയുള്ള വിഡി സതീശന്റെ നുണ പൊളിഞ്ഞു appeared first on Kairali News | Kairali News Live.