പ്രിയ പ്രതിഭ എം എൽ എയ്ക്കൊപ്പം; ചിത്രം പങ്കുവച്ച് മന്ത്രി വീണാ ജോർജ്

Wait 5 sec.

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തനെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രം​ഗത്ത് വരുകുയം ചെയ്തിരുന്നു. സമൂഹമാധ്യമത്തിലും വലിയ പ്രതിഷേധമാണ് യുഡിഎഫ് നേതാവിന്റെ വിദ്വേഷപരാമർശത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ് വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ഫേസ്ബുക്കിൽ യു പ്രതിഭയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു. ‘പ്രിയ പ്രതിഭ എം എൽ എയ്ക്കൊപ്പം’ എന്നായിരുന്നു ചിത്രത്തിന് കാപ്ഷനായി എഴുതിയിട്ടുള്ളത്. യുഡിഎഫിൻ്റെ സ്തീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കുമെന്ന് കെ കെ ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ പര്തികരിച്ചു. Also read: ഇതെന്ത് രാഷ്ട്രീയം??? യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ആളിക്കത്തുന്നുവിഷയത്തെ മുഖ്യമന്ത്രിയും ശക്തമായി അപലപിച്ചു. പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. “അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.The post പ്രിയ പ്രതിഭ എം എൽ എയ്ക്കൊപ്പം; ചിത്രം പങ്കുവച്ച് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.