ഈ ജെൻസിയുടെ ഒരു കാര്യം; ജെൻസിയുടെ മിനിമം ചിലവ് കേട്ടാൽ നിങ്ങൾ അതിശയിക്കും

Wait 5 sec.

ജെൻസിയുടെ ചിലവ് കണക്ക് കാണിക്കുന്ന ഒരു വീഡിയോ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇത്രയും പേർ ഒരു വീഡിയോ കാണണമെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു കാരണവും ഉണ്ടാകും. ബെം​ഗളൂർ സ്വദേശിനി ശ്രദ്ധ സൈനി തനിക്ക് ഒരു മാസത്തിൽ എത്ര രൂപ ചിലവ് വരുമെന്ന് കാണിച്ച് ചെയ്ത വീഡിയോ ആണ് ഇത്രയും ആളുകളെ കാണാൻ പ്രേരിപ്പിച്ചത്. 22 വയസുകാരിയായ ശ്രദ്ധ താൻ ഒരു മാസം എന്തൊക്കെ കാര്യങ്ങൾക്ക് പണം ചിലവാക്കുന്നുവെന്ന് ആ വീഡിയോയിൽ പറയുന്നുണ്ട്. ന​ഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശ്രദ്ധ മാസത്തിൽ ഒന്നോ രണ്ടോ തവണ തനിക്കായി പൂക്കൾ വാങ്ങുന്നതിന് പോലും 2000 രൂപ ചലവാകും എന്ന് പറയുന്നു. മാനസികാരോ​ഗ്യത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ സെക്ഷനുകൾക്ക് പോകാറുണ്ടെന്നും അതിനായി ഏകദേശം 10,000 രൂപ ആകുമെന്നും പറയുന്നു. Also read : ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്, സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?എല്ലാ ഞായറാഴച്ചയും ബ്രഞ്ചിനായി പുറത്ത് പോകുന്നതിനും 2,000-ത്തിലധികം രൂപയാകാറുണ്ട്. ചർമ്മ സംരക്ഷണത്തിനും, മാനിക്യൂർ, പെഡിക്യൂർ എന്നിവയ്ക്കും പ്രതിനാസം നല്ലൊരു തുക ആകുമെന്നും ഇവർ വെളിപ്പെടുത്തുന്നു.വീഡിയോയ്ക്ക് പത്ത് ലക്ഷത്തിലധികം വ്യൂവേഴ്സിനെ ലഭിച്ചെങ്കിലും, ഈ ചിലവ് സ്വാഭാവികമാണെന്ന് ചിലർ പറയുകയും മറ്റ് ചിലർ ഇത് കുറച്ച് കൂടുതൽ അല്ലെ എന്നും ചോദിക്കുന്നുണ്ട്.The post ഈ ജെൻസിയുടെ ഒരു കാര്യം; ജെൻസിയുടെ മിനിമം ചിലവ് കേട്ടാൽ നിങ്ങൾ അതിശയിക്കും appeared first on Kairali News | Kairali News Live.