ഇന്ദിര ഗ്യാരന്റി: ഐവൈസിസി ബഹ്റൈന്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

Wait 5 sec.

മനാമ: കെപിസിസി നിര്‍ദ്ദേശ പ്രകാരം ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദര്‍ശന പരിപാടിക്ക് ഐവൈസിസി ബഹ്റൈന്‍ തുടക്കം കുറിച്ചു. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളായ ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീക്ഷേമ പദ്ധതികള്‍, യുവജന പദ്ധതികള്‍ തുടങ്ങിയ ‘ഇന്ദിര ഗ്യാരന്റി’ യിലെ പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിശദീകരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.വിവിധ ഏരിയകളില്‍ അതാത് ഏരിയാ കമ്മറ്റികളിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് ഐവൈസിസി പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറല്‍ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീന്‍ എന്നിവര്‍ അറിയിച്ചു. The post ഇന്ദിര ഗ്യാരന്റി: ഐവൈസിസി ബഹ്റൈന്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.