കുപ്പിവെള്ളത്തിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും; വർക്കലയിൽ വിതരണം തടഞ്ഞ് റിട്ടേണിങ് ഓഫീസർ

Wait 5 sec.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വർക്കലയിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്ത നടപടി റിട്ടേണിങ് ഓഫീസർ തടഞ്ഞു. വർക്കല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്മിത സുന്ദരേശന്റെ പേരും ചിഹ്നവും വെച്ച് വിതരണം ചെയ്ത കുപ്പിവെള്ളമാണ് അധികൃതർ പിടിച്ചെടുത്തത്. പാപനാശം കടപ്പുറത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഭക്തിഗാനമേളയ്ക്കിടെയായിരുന്നു സംഭവം.പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നതിലെ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ ഇടപെട്ട് വിതരണം നിർത്തിവെപ്പിച്ചത്.UPDATING …………………The post കുപ്പിവെള്ളത്തിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും; വർക്കലയിൽ വിതരണം തടഞ്ഞ് റിട്ടേണിങ് ഓഫീസർ appeared first on Kairali News | Kairali News Live.