'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

Wait 5 sec.

തിയറ്ററിൽ പരാജയപ്പെടുകയും പിന്നീട് ഒടിടിയിലൂടെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്ത ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. മോഹിനിയാട്ടം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു ഴോണർ ഷിഫ്റ്റുമായാണ് എത്തുന്നത്. ട്രെയ്‌ലർ റിലീസിന് പിന്നാലെ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു സംവിധായകൻ കൃഷ്ണദാസ് മുരളി.ഭരതനാട്യം 2: മോഹിനിയാട്ടംഭരതനാട്യത്തിന് ഒരു രണ്ടാം ഭാഗം ആലോചിക്കാമോ എന്ന് പ്രൊഡക്ഷൻ സൈഡിൽ നിന്ന് ചോദ്യം വന്നപ്പോൾ ‘വേണ്ട’ എന്നായിരുന്നു എന്റെ നിലപാട്. തിയറ്ററിൽ പാളിപ്പോയെങ്കിലും ഒടിടിയിൽ സ്വീകാര്യത ലഭിച്ചു എന്നതിൽ ആശ്വസിച്ച് നിൽക്കാം എന്നായിരുന്നു ഞാൻ പറഞ്ഞത്. പ്രൊഡക്ഷനിൽ നിന്ന് വീണ്ടും അതേ ആവശ്യം വന്നു. ‘ഭരതനാട്യത്തിന്റെ അതേ അച്ചിൽ വാർക്കാൻ ഞാൻ ഇല്ല, മാറി ചിന്തിക്കാം’ എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഴോണർ ഷിഫ്റ്റ് നടത്തുകയും ക്രൈം-കോമഡി എന്ന രീതിയിൽ പുതിയ സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്യുകയുമായിരുന്നു. ആ തിരക്കഥ നിർമ്മാതാക്കൾക്ക് വർക്ക് ആവുകയും അങ്ങനെയാണ് *മോഹിനിയാട്ടം* ഉണ്ടാകുകയും ചെയ്തത്.ഴോണർ ഷിഫ്റ്റിലെ ചലഞ്ചുകൾഎഴുതുന്ന സമയം ഴോണർ ഷിഫ്റ്റിനെ പ്രേക്ഷകർ സ്വീകരിക്കുമോ ഇല്ലയോ എന്ന ചിന്തകൾ ഒന്നും വന്നിരുന്നില്ല. തിയറ്ററിൽ പ്രേക്ഷകർ ഏറ്റെടുക്കുന്ന സിനിമ ചെയ്യണം എന്നത് മാത്രമായിരുന്നു ആഗ്രഹം. മോഹിനിയാട്ടം കുറച്ചുകൂടി സംഭവബഹുലമാണ്. ഭരതനാട്യത്തിൽ എന്തൊക്കെയാണ് പാളിയത് എന്ന് സ്വയം വിലയിരുത്തി, അതനുസരിച്ചാണ് മോഹിനിയാട്ടം ഒരുക്കിയത്. എന്നാൽ എഴുത്ത് പൂർത്തിയായ ശേഷം അതിനെക്കുറിച്ച് ചിന്തിക്കുകയും ഒരു ഫിൽറ്ററിംഗ് നടത്തുകയും ചെയ്തിരുന്നു. എഴുത്ത് കഴിഞ്ഞപ്പോൾ കുറച്ച് അധികം ഡാർക്ക് ആവുകയും അത് ഒന്ന് ലൈറ്റാക്കുകയും ചെയ്തു. അത് ഭരതനാട്യത്തിന്റെ ബാഗേജ് കൊണ്ടുണ്ടായതാണ്.ദൃശ്യം റഫറൻസ്കഥ ഡെവലപ്പ് ചെയ്യുന്ന സ്റ്റേജിൽ നമ്മുടെ കഥാപാത്രങ്ങൾക്ക് മറ്റൊരാളോട് ഒരു സിനിമയുമായി ഉപമിച്ച് പറയേണ്ട ഒരു സിറ്റുവേഷൻ വന്നു. അപ്പോൾ എല്ലാവർക്കും കണക്റ്റ് ആകുന്ന ഒരു സിനിമ എന്ന നിലയിലാണ് ദൃശ്യം റഫറൻസ് നൽകിയത്.സൂരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്...സുരാജേട്ടൻ ആയാലും വിനയ് ഫോർട്ട് ആയാലും മറ്റ് പുതിയ കഥാപാത്രങ്ങളൊക്കെയും ഫൺ ആയിട്ടായിരിക്കും എത്തുക എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. കൂടുതൽ പറഞ്ഞാൽ അത് സ്പോയ്ലർ ആയിപ്പോയേക്കും.ഭരതൻ നായരുടെ കുടുംബം സ്‌കോർ ചെയ്യുംആദ്യഭാഗത്തിലെ പാളിച്ചകളാണ് ഞങ്ങൾ കൂടുതലായും പരിശോധിച്ചത്. അതിന്റെ പ്ലസ് സൈഡുകൾ അങ്ങനെ നോക്കിയിട്ടില്ല. എന്തൊക്കെയാണ് കുറവുകൾ ഉണ്ടായിരുന്നത് എന്നാണ് നോക്കിയത്. അതിനാൽ തന്നെ നന്ദു ചേട്ടനും കലാരഞ്ജിനി ചേച്ചിയുമെല്ലാം കൂടുതൽ സ്‌കോർ ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.ഇലക്ട്രോണിക് കിളിയിലേക്ക്മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോൾ അതിന്റെ ട്രീറ്റ്‌മെന്റ് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അതിനാൽ തന്നെ പാട്ടുകളിലും ഒരു പുതുമ ട്രൈ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കിളിയിലേക്ക് എത്തിയത്.മോഹിനിയാട്ടത്തിലെ പ്രതീക്ഷവിജയം കണ്ടിട്ടില്ലല്ലോ ഇതുവരെ. അതിനാൽ കിട്ടുന്നതെല്ലാം ബോണസാണ്. സിനിമ ഒടിടിയിൽ സ്വീകാര്യത നേടിയെങ്കിലും തിയറ്ററിൽ വിജയം നേടിയില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഈ ചിത്രം തിയറ്ററിൽ വിജയിക്കണം എന്ന ആഗ്രഹമുണ്ട്. ഭരതനാട്യം ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് മോഹിനിയാട്ടം നിരാശ നൽകിയില്ലെന്ന് പ്രതീക്ഷിക്കുന്നു.