കെ സി വേണുഗോപാലിനും, കൊടിക്കുന്നിൽ സുരേഷിനും എതിരെയുള്ള കോഴ ആരോപണം ; കോൺഗ്രസ് ദേശീയ നേതൃത്വം മൗനം വെടിയണം : എം.വി. ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

സീറ്റുകൾക്കായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ ഉയർന്നിട്ടുള്ള പരാതികൾ അതീവ ഗൗരവതരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പൂഞ്ഞാർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ ആരോപണങ്ങൾ ഉയർന്നിട്ടും കോൺഗ്രസ് ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ദേശീയ നേതൃത്വം ഉടൻ പ്രതികരിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.ALSO READ : ഇടതുപക്ഷത്തിനെതിരെ നുണകളുടെ പ്രളയം; പിന്തിരിപ്പൻ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് എം.എ. ബേബിവയനാട്ടിലെ പ്രളയബാധിതരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസ് വാങ്ങിയത് ആനയിറങ്ങുന്ന സ്ഥലമാണെന്നും, നിർമ്മാണത്തിനായി പഞ്ചായത്തിന്റെ അനുമതി പോലും തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വർഷം കഴിഞ്ഞാലും വീട് പണി പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അതോടൊപ്പം, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പൊതുവേദിയിൽ വാഗ്ദാനം ചെയ്തുThe post കെ സി വേണുഗോപാലിനും, കൊടിക്കുന്നിൽ സുരേഷിനും എതിരെയുള്ള കോഴ ആരോപണം ; കോൺഗ്രസ് ദേശീയ നേതൃത്വം മൗനം വെടിയണം : എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.