കർണാടകയിലെ സകലേശ്പുരയിൽ വിവാഹ ഫോട്ടോഷൂട്ടിന് ക്ഷേത്രത്തിലെത്തിയ ഫോട്ടോഗ്രാഫർമാർ ഷൂസിട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ നാട്ടുകാർ മർ‍ദ്ദിച്ചു. സംഭവത്തിൽ പരുക്കേറ്റ ഫോട്ടേഗ്രഫർമാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എന്നാൽ നാട്ടുകാർ തങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് ഫോട്ടോഗ്രാഫർമാർ പറഞ്ഞു. സംഭവത്തിൽ അവരുടെ മൊബൈൽ ഫോണുകളും, ക്യാമറകൾക്കും കേടുപാട് സംഭവിച്ചതായും അവർ കൂട്ടിച്ചേർത്തു.എന്നാൽ ക്ഷേത്ര ആചാരങ്ങളെയും രീതിയെയും ഹനിക്കുന്ന രീതിയിൽ ഫോട്ടോഗ്രാഫർമാർ ചെരുപ്പ് ധരിച്ച് കയറിയെന്നാണ് നാട്ടുകാരുടെ വാദം. മാത്രമല്ല, ഇത്തരത്തിൽ വിവാഹ ഷൂട്ടുകളുടെ പേരിലും വിനോദ സഞ്ചാരത്തിന്റെ പേരിലും നിരവധി ആളുകൾ ക്ഷേത്രത്തിലെത്തി പ്രദേശത്തിന്റഎ പവിത്രതയ്ക്ക് കോട്ടം ഉണ്ടാക്കുന്നുവെന്നും നാട്ടുകാർ വാദിക്കുന്നു. Also read : ക്ഷേത്രം നമസ്കാരമണ്ഡപ നിർമാണ തട്ടിപ്പ്; ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ ശിക്ഷിച്ച് കോടതി സംഭവത്തിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാരോപിച്ച് സകലേഷ്പുര പൊലീസ് സ്റ്റേഷന് മുന്നിൽ നൂറോളം പേർ തടിച്ച് കൂടി പ്രതിഷേധിച്ചിരുന്നു.The post കർണാടകയിൽ ക്ഷേത്രത്തിൽ ചെരുപ്പിട്ട് കയറിയതിന് ഫോട്ടോഗ്രാഫർമാരെ നാട്ടുകാർ മർദ്ദിച്ചു appeared first on Kairali News | Kairali News Live.