ഇറാനിൽ ഫെബ്രുവരി 28-ന് 175-ലധികം വിദ്യാർഥികളും അധ്യാപകരും കൊല്ലപ്പെട്ട മിനാബ് സ്കൂൾ ആക്രമണത്തിന് ഉത്തരവാദികളായ യുഎസ് നാവിക സേന ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളും ഔദ്യോഗികമായി പുറത്ത് വിട്ട് ഇറാൻ. ലീ ആർ ടേറ്റ്, ജെഫ്രി ഇ യോർക്ക് എന്നിവരാണ് ഈ സംഭവത്തിന് നേതൃത്വം നൽകിയ പ്രധാനികൾ. ഇതിൽ ലീ ആർ ടേറ്റ് യുഎസ്എസ് സ്പ്രൂവൻസ് കപ്പലിലെ കമാൻഡിങ് ഓഫീസറാണ്, ജെഫ്രീ എക്സിക്യൂട്ടീവ് ഓഫീസറുമാണ്. ഈ ഓഫീസർമാരാണ് സ്കൂളിന് നേരെ മിസൈലുകൾ വർഷിക്കാൻ അനുമതി നൽകിയതെന്ന് ഇന്ത്യയിലെ ഇറാനിയൻ എംബസി അറിയിച്ചു. ഇവർക്ക് എങ്ങനെയണ് രാത്രി സമാധാനമായി ഉറങ്ങാൻ കഴിയുന്നത് എന്ന തലക്കെട്ടോടെയാണ് നൈജീരിയയിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരുടെ ചിത്രം പുറത്ത് വിട്ടത്. അതേസമയം, ഇവർക്ക് സ്വന്തം കുട്ടികളില്ലെ എന്ന ചോദ്യത്തോടെയാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി വിവരങ്ങൾ പോസ്റ്റിലൂടെ പുറത്തിറക്കിയത്. എന്നാൽ യുഎസ് അന്വേഷണ സംഘം ഈ കൂട്ടക്കുരുതിയെ ലക്ഷ്യ സ്ഥാനം പിഴച്ചുണ്ടായ ഒരു സംഭവമായാണ് ന്യായീകരിക്കുന്നത്.Also read : അമേരിക്ക-ഇസ്രായേൽ ആക്രമണം: ഏറ്റവും പുതിയ 5 സംഭവവികാസങ്ങൾഇന്ത്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇറാൻ എംബസികളാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ഇതിലൂടെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അമേരിക്കയെ അന്താരാഷ്ട്ര കോടതിക്ക് മുന്നിൽ ഇറാന് പ്രതിക്കൂട്ടിലാക്കാം.The post ഇവർക്ക് സ്വന്തം കുട്ടികളില്ലേ?; മിനാബ് സ്കൂൾ ദുരന്തത്തിന് ഉത്തരവാദികളായവരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാൻ appeared first on Kairali News | Kairali News Live.