ചൂടെന്ന് വെച്ചാൽ ഒരു രക്ഷയുമില്ലാത്ത ചൂടായിരുന്നല്ലേ. ഇനി ഇതാ കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ തന്നെ മിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടുവരെ ഈ സാഹചര്യം തന്നെയായിരിക്കാം.Also read: വെറും അവകാശവാദമല്ല, തുറന്ന സംവാദത്തിന് സജ്ജമാണ് ഈ സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻകഴിഞ്ഞ രണ്ടുദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് മണിക്കൂറുകളോളം മഴ നീണ്ടുനിന്നിരുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥ വകുപ്പ് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴയെ തുടർന്ന് വിവിധ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.The post കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.