സുൽത്താനേറ്റ് ഓഫ് ഒമാനെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ വഞ്ചനാപരവും ഭീരുത്വപരവുമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.Also read: ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻസംഭവത്തിന് പിന്നിലെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന യുദ്ധത്തെയും എല്ലാവിധ അക്രമ പ്രവർത്തനങ്ങളെയും രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു.Also read: എഫ്.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ എംസജീവമായ നിഷ്പക്ഷതയിലധിഷ്ഠിതമായ തങ്ങളുടെ ഉറച്ച തത്വങ്ങളിൽ ഒമാൻ വിശ്വസിക്കുന്നു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും, നിലവിലെ യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങുന്നതിനുമുള്ള ആഹ്വാനം സുൽത്താനേറ്റ് ആവർത്തിച്ചു.The post ഒമാനെ ലക്ഷ്യമിട്ട ആക്രമണം: ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഒമാൻ; അന്വേഷണം ഊർജിതം appeared first on Kairali News | Kairali News Live.