കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവ ഫോട്ടോഗ്രാഫർമാർക്കും ഒരു തമിഴ്നാട് സ്വദേശിക്കും ദാരുണാന്ത്യം

Wait 5 sec.

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.Also read: രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി എന്തെളുപ്പം; ഈ സൂത്രം ചെയ്യൂ…ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഊട്ടിയിൽ ജോലികൾ കഴിഞ്ഞ് കാറിൽ പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നു നാലംഗ സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് എതിർദിശയിൽ വന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും റോഡിൽ തലകീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.The post കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവ ഫോട്ടോഗ്രാഫർമാർക്കും ഒരു തമിഴ്നാട് സ്വദേശിക്കും ദാരുണാന്ത്യം appeared first on Kairali News | Kairali News Live.