രാവിലെ എണീറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള പണിയാണല്ലേ ഇനി ഒരു ദിവസം തലേന്ന് അരിവെള്ളത്തിലിട്ട് അരച്ചുവെയ്ക്കാൻ മറന്നാൽ അതും പണിയായി. അങ്ങനെയെങ്കിൽ ഒരു എളുപ്പവഴി പറയട്ടേ…അരി അരയ്ക്കാതെ തന്നെ അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു സോഫ്റ്റ് അപ്പം അങ്ങ് റെഡിയാക്കിയാലോ…Also read: മുന്നോട്ട് മുന്നോട്ട് മുന്നേറുകയാണ് ഇടുക്കിയും; മണ്ഡലങ്ങളെല്ലാം പിടിച്ചെടുക്കാൻ ഉറച്ച് ഇടതുമുന്നണിആവശ്യമായ സാധനങ്ങൾ:അരിപ്പൊടിപഞ്ചസാരപച്ച വെളിച്ചെണ്ണചിരകിയ തേങ്ങഇൻസ്റ്റന്റ് ഈസ്റ്റ് (ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കാൽ ടീസ്പൂൺ മതിയാകും)വെള്ളംഉപ്പ്തയ്യാറാക്കുന്ന വിധം:ആദ്യമായി ഒരു ബൗളിൽ അരിപ്പൊടി എടുത്തതിന് അനുസരിച്ചുല്ള പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, വെളിച്ചെണ്ണയിൽ പഞ്ചസാര നന്നായി അലിഞ്ഞു വരുന്നത് വരെ ഇത് മാറ്റി വെക്കണം.ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി, തേങ്ങ, ആവശ്യത്തിന് ഉപ്പ്, ഈസ്റ്റ് എന്നിവ എടുക്കുക. ഇതിലേയ്ക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. മാവ് കട്ടിയാണെന്ന് തോന്നുകയാണെങ്കിൽ കുറച്ച്കൂടി വെള്ളം ചേർത്ത് വീണ്ടും അടിച്ചെടുക്കാം. മാവ് ഒരുപാട് ലൂസ് ആകാനോ ഒരുപാട് കട്ടിയാകാനോ പാടില്ല.Also read: ‘മറന്നിട്ടില്ല സഖാവേ’: എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചുതയ്യാറാക്കിയ മാവ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം, നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള പഞ്ചസാര-വെളിച്ചെണ്ണ മിശ്രിതം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക.ഈ മാവ് പുളിക്കാനായി മാറ്റി വെക്കുക. ചൂടുള്ള സ്ഥലമാണെങ്കിൽ ഒരു മണിക്കൂർ മതിയാകും. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ ഏകദേശം മൂന്ന് മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വെക്കണം. മാവ് നന്നായി പുളിച്ചു പൊന്തി വരുമ്പോൾ പതുക്കെ ഒന്ന് ഇളക്കി കൊടുക്കുക.ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കയ്യിൽ മാവ് ഒഴിച്ച് ചെറുതായി ഒന്ന് പരത്തി കൊടുക്കുക. അപ്പത്തിൽ ചെറിയ സുഷിരങ്ങൾ വന്നു തുടങ്ങുമ്പോൾ തീ കുറച്ച് വെച്ച് ഒരു മിനിറ്റ് മൂടി വെച്ച് വേവിക്കുക. എന്നും അപ്പം ഉണ്ടാക്കുന്ന രീതിയിൽ നിന്ന് മാറി ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.The post രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി എന്തെളുപ്പം; ഈ സൂത്രം ചെയ്യൂ… appeared first on Kairali News | Kairali News Live.