മുന്നോട്ട് മുന്നോട്ട് മുന്നേറുകയാണ് ഇടുക്കിയും; മണ്ഡലങ്ങളെല്ലാം പിടിച്ചെടുക്കാൻ ഉറച്ച് ഇടതുമുന്നണി

Wait 5 sec.

ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ മുന്നേറ്റം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾ. ജില്ലയിലെ നാല് മണ്ഡലങ്ങൾക്ക് പുറമെ തൊടുപുഴ കൂടി പിടിച്ചെടുത്ത് ജില്ലയിൽ സമ്പൂർണ്ണ വിജയം നേടാൻ ആകുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് പ്രവർത്തകരും നേതാക്കളുമുള്ളത്.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പിനായി ഉള്ള ഒരുക്കങ്ങൾ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ആരംഭിച്ചിരുന്നു. അതിവേഗം സ്ഥാനാർഥിനിർണയം കൂടി പൂർത്തിയായതോടെ സ്ഥാനാർഥികൾ മണ്ഡലങ്ങളിൽ സജീവമായി. കഴിഞ്ഞ 10 വർഷക്കാലത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും സ്ഥാനാർഥികളുടെ ജനപിന്തുണയും ഇടതുപക്ഷത്തിന് വലിയ മുതൽക്കൂട്ടായി ഒന്നും രണ്ടും ഘട്ട പ്രചാരണങ്ങൾ അവസാനിപ്പിച്ച് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ ജന പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് സ്ഥാനാർഥികൾക്ക് ലഭിക്കുന്നത്.Also read: ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻതെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തി കഴിഞ്ഞ പത്തു വർഷക്കാലം മലയോരമേഖലയ്ക്കായി നൽകിയ സമസ്ത മേഖലകളിലെയും സർവ്വതല സ്പർശിയായ വികസന നേട്ടങ്ങളെ ഒന്നൊന്നായി എണ്ണിപ്പറഞ്ഞത് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും ഏറെ ആവേശം പകർന്നിരുന്നു.ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദൻ മാസ്റ്റർ കൂടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനും വോട്ട് അഭ്യർത്ഥിക്കാനും എത്തുന്നതോടെ ആവേശം ഉച്ചസ്ഥായിയിലേക്ക് കടക്കും. ജില്ലയിലെ നാലു മണ്ഡലങ്ങൾക്ക് പുറമേ തൊടുപുഴ കൂടി ഇത്തവണ പിടിച്ചെടുക്കാൻ ആകുമെന്നും അതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യം മുന്നണി നടപ്പാക്കി കഴിഞ്ഞു എന്നും മുഖ്യമന്ത്രിയും ഗോവിന്ദൻ മാസ്റ്റരുടെയും ജില്ലയിലെ പര്യടനങ്ങൾ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സമ്പൂർണ്ണ വിജയം സ്വന്തമാക്കാൻ എൽഡിഎഫിന് ആത്മവിശ്വാസം പകർന്നിട്ടുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.Also read: എഫ്.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ എംഉടുമ്പൻചോല ദേവികുളം പീരുമേട് ഇടുക്കി തൊടുപുഴ എന്നിങ്ങനെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ പ്രചരണ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. വികസന നേട്ടങ്ങൾ ഒന്നൊന്നായി എണ്ണി പറഞ്ഞുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടു തേടുമ്പോഴും പറയാൻ നേട്ടങ്ങൾ ഒന്നുമില്ലാതെ നുണപ്രചരണങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് ജില്ലയിലെ യുഡിഎഫ് ക്യാമ്പ്.The post മുന്നോട്ട് മുന്നോട്ട് മുന്നേറുകയാണ് ഇടുക്കിയും; മണ്ഡലങ്ങളെല്ലാം പിടിച്ചെടുക്കാൻ ഉറച്ച് ഇടതുമുന്നണി appeared first on Kairali News | Kairali News Live.