എറണാകുളം ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മറന്നിട്ടില്ല സഖാവെ എന്ന പേരിൽ മഹാരാജാസ് കോളേജിൽ ആയിരുന്നു കൂട്ടായ്മ.Also read: ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻമഹാരാജാസ് കോളേജിലെയും എറണാകുളത്തെ മറ്റു കലാലയങ്ങളിലെയും പൂർവ വിദ്യാർഥികൾ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന് മുന്നിലെ വേദിയും സദസ്സും ഊഷ്മളമായ സൗഹൃദത്തിൻ്റെ രംഗം കൂടിയായി. കഴിഞ്ഞ ആറ് വർഷമയി ഓരോ രണ്ട് വർഷം കൂടുമ്പോഴും കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടെന്ന് ജനറൽ കൺവീനർ ജോബി തോമസ് പറഞ്ഞു.Also read: ഇടതുപക്ഷത്തിനെതിരെ നുണകളുടെ പ്രളയം; പിന്തിരിപ്പൻ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് എം.എ. ബേബിമറന്നിട്ടില്ല സഖാവെ 3.0 വേദിയിലേയ്ക്ക് വൈപ്പിൻ മണ്ഡലത്തിലെ സ്ഥാനാർഥിയായ എംബി ഷൈനി എത്തിയത് കൂടുതൽ ആവേശമായിരുന്നു. ഇരുനൂറോളം എസ്എഫ്ഐ പ്രവർത്തകരാണ് മറന്നിട്ടില്ല സഖാവെ 3.0 കൂട്ടായ്മയിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയത്.സൗഹൃദ ബന്ധങ്ങൾ സജീവമായി നിലനിർത്താൻ മറന്നിട്ടില്ല സഖാവെ എന്ന പേരിൽ 500 ഓളം പേരുടെ വാട്സാപ് കൂട്ടായ്മയുമുണ്ട്. 83 പേരുടെ കോർ കമ്മറ്റിയാണ് കൂടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.The post ‘മറന്നിട്ടില്ല സഖാവേ’: എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.