“പ്രളയത്തിന് രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളെ രമേശ് ചെന്നിത്തല അപമാനിക്കുന്നു”: പ്രൊഫ. കെവി തോമസ്

Wait 5 sec.

പ്രളയദുരന്ത നാളുകളിൽ സ്വന്തം ജീവൻ മറന്ന് കേരളത്തിന്റെ രക്ഷകരായ മത്സ്യ തൊഴിലാളി വിഭാഗത്തെ രമേശ്‌ ചെന്നിത്തല അപമാനിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്. ഞാൻ മത്സ്യതൊഴിലാളി വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും ചെന്നിത്തല തിരുതത്തോമ എന്ന് വിളിച്ചത് അപമാനമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മത്‍സ്യ തൊഴിലാളികൾ അധമരാണെന്ന് രമേശ്‌ ചെന്നിത്തലക്ക്‌ തോന്നുന്നത് അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ജാതിബോധം കൊണ്ടാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കുപ്പായം തയ്ച്ചുവെച്ചൊരാളിൽ നിന്നാണ് ഒരു സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവനയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read : വെറും അവകാശവാദമല്ല, തുറന്ന സംവാദത്തിന് സജ്ജമാണ് ഈ സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻഇത് നാനാത്വത്തിൽ ഏകത്വം എന്ന് വിശ്യസിക്കുന്ന മതനിരപേക്ഷ കേരളം വെച്ചു പൊറുപ്പിക്കുകയില്ലെന്നും തെരഞ്ഞെടുപ്പിൽ ജനം ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.The post “പ്രളയത്തിന് രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളെ രമേശ് ചെന്നിത്തല അപമാനിക്കുന്നു”: പ്രൊഫ. കെവി തോമസ് appeared first on Kairali News | Kairali News Live.