പ്രതീകാത്മക എഐ ചിത്രംഇലക്ഷൻ സ്ക്വാഡ് ഉദ്യാഗസ്ഥർക്ക് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ വെച്ചാണ് സംഭവം. യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിൻ്റെ സ്വീകരണ പരിപാടിക്ക് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.Also read: ‘കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപിമാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സബ് കളക്ടറുടെ നേതൃത്വത്തിലുള്ള എംസിസി സ്ക്വാഡിലെ അംഗങ്ങൾക്കാണ് മർദ്ദനമേറ്റത്. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. സബ് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ സ്ഥലത്ത് പരിശോധന നടത്തിയതെന്ന് മർദ്ദനമേറ്റ ഉദ്യോഗസ്ഥൻ ജസ്റ്റിൻ പറഞ്ഞു. ഫ്ലക്സുകൾ നീക്കം ചെയ്യാൻ ആരംഭിച്ചതോടെ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.Also read: ബിജെപി സീൽ വിവാദം; കൂടുതൽ നടപടികൾ കൈക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർഅതിക്രൂരമായ മർദ്ദനമാണ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത്. മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച ആളെയും കോൺഗ്രസുകാർ മർദിച്ചു. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിൻ്റെ സ്വീകരണത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ജസ്റ്റിൻ ഗൊൺസാൽവസസ്, രഞ്ജൻ കുമാർ, സ്നബിൻ T S, സിജിൽ ദാസ് എന്നീ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്.Also read: സൈന്യത്തിനു തദ്ദേശീയമായി നിർമിച്ച തോക്കുകൾ കൈമാറി അദാനി ഡിഫെൻസ്കോൺഗ്രസ് നേതാക്കളായ പീറ്റർ ഷീൻ, ജിനു വിൻസെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങി ജനപ്രതിനിധികളായ നേതാക്കളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്.The post തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അടങ്ങിയിരുന്നൂടെ ? ഇലക്ഷൻ സ്ക്വാഡ് ഉദ്യാഗസ്ഥർക്ക് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമർദ്ദനം appeared first on Kairali News | Kairali News Live.