ബംഗളുരുവിലെ പി.ഇ.എസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകൻ ക്ലാസ് മുറിക്കുള്ളിൽ മുസ്ലിം വിദ്യാർത്ഥിയെ “തീവ്രവാദി” എന്ന് വിളിച്ചത് വിവാദമായി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.ഒരു വിദ്യാർത്ഥി ചൊവ്വാഴ്ച പകർത്തിയ വീഡിയോയിൽ, പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെ വിദ്യാർത്ഥിയോട് രൂക്ഷമായി പെരുമാറുകയും “തീവ്രവാദി” എന്ന് വിളിക്കുകയും ചെയ്തു.Controversy erupts in #Bengaluru. @NSUIKarnataka lodged a police complaint against an adjunct professor for allegedly calling a student a terrorist when class was in session. Dr Muralidhar Deshpande was suspended by PES University on VC's orders. @BlrCityPolice @seemantsingh96 pic.twitter.com/QoxafVEDeI— Prajwal D'Souza (@prajwaldza) March 28, 2026 ക്ലാസിൽ നിന്ന് പുറത്തേക്ക് പോകാൻ അനുമതി ചോദിച്ചതോടെയാണ് അധ്യാപകൻ പ്രകോപിതനായത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർവകലാശാല അധികൃതർ പ്രൊഫസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.The post ബെംഗളൂരുവിൽ മുസ്ലിം വിദ്യാർത്ഥിയെ ‘തീവ്രവാദി’ എന്ന് വിളിച്ച അധ്യാപകന് സസ്പെൻഷൻ appeared first on Kairali News | Kairali News Live.