മൊറാഴ സ്വദേശിനിയായ വി ബി ശ്രീദേവി അന്തർജ്ജനം (87) നിര്യാതയായി. ദേശാഭിമാനി മുൻ റെസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന്റെ (സിപിഐഎം തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗം) മാതാവാണ്. പരേതനായ വി ബി കുബേരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, മൊറാഴ സെൻട്രൽ യു.പി. സ്കൂൾ) ആണ് ഭർത്താവ്.പരേതയായ വി ബി രാധ, വി ബി നാരായണൻ (ഡൽഹി), വി ബി രാജൻ (അധ്യാപകൻ, കഴക്കൂട്ടം സൈനിക് സ്കൂൾ), വി ബി ശ്യാമള (കൊളച്ചേരിപറമ്പ്) എന്നിവരാണ് മറ്റ് മക്കൾ. കവിത (ഡൽഹി), പി.പി. വാസുദേവൻ (പരിയാരം), കെ.പി. ജയശ്രീ (മൊറാഴ), ആശ (ചെർപ്പുളശ്ശേരി), പരേതനായ വാസുദേവൻ (കൊളച്ചേരിപറമ്പ്) എന്നിവർ മരുമക്കളാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപറമ്പ് മണിയങ്ങാട്ട് ഇല്ലം വളപ്പിൽ നടക്കും.The post വി ബി ശ്രീദേവി അന്തർജ്ജനം നിര്യാതയായി appeared first on Kairali News | Kairali News Live.