ഐപിഎൽ 2026 ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി. എതിരാളികൾ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ മറികടന്നാണ് ആർസിബി വരവറിയിച്ചത്. ബൗളർമാരെരണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ഉയർത്തിയ 101 റൺസിന്റെ കൂട്ടുകെട്ടാണ് കാര്യങ്ങൾ ബെംഗളുരുവിന് എളുപ്പമാക്കിയത്. കോഹ്ലി 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, മലയാളിയായ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസുമായി തിളങ്ങി. നായകൻ രാജത് പട്ടീദാർ 12 പന്തിൽ 31 റൺസുമായി തിളങ്ങി.Also Read: ചെന്നൈക്ക് തിരിച്ചടി! പരിക്കേറ്റ ധോണി ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലനേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 201/9 എന്ന സ്കോർ നേടി.നായകൻ ഇഷാൻ കിഷൻ 38 പന്തിൽ 80 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ, അനികേത് വർമ്മ (43)യും ഹെൻറിക് ക്ലാസനും (31) നിർണായക സംഭാവന നൽകി. ആർസിബി ബൗളർമാരിൽ ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റ് വീതം നേടി. ഈ ജയത്തോടെ സീസണിന് ശക്തമായ തുടക്കമാണ് ബെംഗളൂരു ടീം കുറിച്ചത്.The post കോഹ്ലി–പടിക്കൽ പൊളിച്ചു! ഐപിഎൽ ഉത്ഘാടന മത്സരത്തിൽ ആർസിബിക്ക് തകർപ്പൻ ജയം appeared first on Kairali News | Kairali News Live.