പ്രതീകാത്മക എഐ ചിത്രംകാസർകോഡ് നീലേശ്വരത്തെ രണ്ടായി വിഭജിക്കുന്ന ദേശീയപാതാ നവീകരണത്തിനെതിരെ പ്രതിഷേധം. നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷനിൽ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍മാരുടെ ഉപവാസസമരം സംഘടിപ്പിച്ചു.Also read: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതനീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഫ്ളൈ ഓവര്‍ വേണമെന്നും പഴയ പാലം പൊളിച്ച് പണിയണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഗരസഭ രൂപീകരിച്ച കര്‍മ്മസമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തിയത്. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാർ ഉപവാസ സമരത്തിൽ പങ്കെടുത്തു. മുന്‍ എംപി പി.കരുണാകരന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു.Also read: ആ അടവ് ഏറ്റില്ല; ശബരിമല സ്വർണ്ണ മോഷണ കേസിലേക്ക് ‘യു-ടേൺ’ അടിച്ച് പ്രതിപക്ഷ നേതാവ്നഗരസഭാ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷനായി. സമരം കെ.രാജ് മോഹൻ ഉണ്ണിത്താൻ വൈസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യക്ക് നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് കര്‍മ്മസമിതിയുടെ തീരുമാനം. വിവിധ സംഘടന നേതാക്കളും രാഷ്ട്രീയ- സാമൂഹ്യ – സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് കര്‍മ്മസമിതിയുടെ തീരുമാനം.The post നീലേശ്വരത്തെ വിഭജിക്കുന്ന ദേശീയപാതാ വികസനത്തിനെതിരെ പ്രതിഷേധം; നഗരസഭാ കൗണ്സിലര്മാരുടെ ഉപവാസസമരം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.