തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഉള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ). സ്ഥാനാർത്ഥി പ്രഖ്യാപനത്തോടൊപ്പം കോൺഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനവും ഡി.എം.കെ പൂർത്തിയാക്കി.സംസ്ഥാനത്തെ ആകെയുള്ള 234 മണ്ഡലങ്ങളിൽ 164 സീറ്റുകളിൽ ഡി.എം.കെയും ശേഷിക്കുന്ന 70 സീറ്റുകളിൽ സഖ്യകക്ഷികളും മത്സരിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും തന്റെ ശക്തികേന്ദ്രമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് സീറ്റിൽ നിന്നാകും മത്സരിക്കുക. അടുത്തിടെ പാർട്ടിയിലെത്തിയ മുൻമുഖ്യമന്ത്രി പനീർ സെൽവം ബോഡിനായ്ക്കന്നൂരിൽ ജനവിധി തേടും.Also read: ആഹാ ഇപ്പോ അങ്ങനെയായോ…! പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖർകോൺഗ്രസ് 28 സീറ്റുകളിൽ മത്സരിക്കും.ഡി.എം.ഡി.കെക്ക് 10 സീറ്റുകളും വി.സി.കെക്ക് 8 സീറ്റുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ, സി.പി.ഐഎമ്മും സിപിഐയും അഞ്ച് സീറ്റുകളിൽ വീതം മൽസരിക്കും. പരമ്പരാഗത വൈരികളായ എഐഎഡിഎംകെയ്ക്കും ബിജെപിയ്ക്കും പുറമെ സൂപ്പർതാരം വിജയ് നയിക്കുന്ന ടിവികെയും ഡിഎംകെ സഖ്യത്തിന് തലവേദനയാവും.The post തമിഴ്‌നാട്ടിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പുറത്ത്; കൊളത്തൂരിൽ ജനവിധി തേടാൻ സ്റ്റാലിൻ appeared first on Kairali News | Kairali News Live.