പ്രതിഛായ എന്ന സിനിമയ്ക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതവുമായി ബന്ധമുണ്ടോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഉമ്മൻ ചാണ്ടിക്ക് പുറമെ കെ.കരുണാകരൻ, വി.എസ് അച്യുതാനന്ദൻ തുടങ്ങിയ പല രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രചോദനം കൊണ്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബി.ഉണ്ണികൃഷ്ണൻ.ബി. ഉണ്ണികൃഷ്ണന്റെ വാക്കുകൾ:ഉമ്മൻ ചാണ്ടി സാർ വരുന്നുണ്ടോ എന്ന് ചോദിച്ചാൽ അദ്ദേഹം മാത്രമല്ല, എനിക്ക് അടുത്ത് പരിചയമുളള പല നേതാക്കളും ഈ സിനിമയിൽ ഭാഗമാകുന്നുണ്ട്. ലീഡർ കെ.കരുണാകരൻ ഡിഐസി(കെ) എന്ന പാർട്ടി തുടങ്ങിയ സമയം അദ്ദേഹത്തിന്റെ മകൻ കെ. മുരളീധരൻ അതിൽ പങ്കെടുത്തില്ല. അതിന് ശേഷം ലീഡർ അനുഭവിച്ച ഒരു ഒറ്റപ്പെടലുണ്ട്. സർവ്വപ്രതാപികൾ എന്ന് കരുതുന്ന നേതാക്കൾ ഏത് നിമിഷവും ഒറ്റപ്പെടാം.നമ്മളെയെല്ലാം എന്നും പ്രചോദിപ്പിക്കുന്ന പേരാണ് വി.എസ്. അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ പൊതുരംഗത്ത് നിന്ന് പെട്ടെന്ന് പുറകോട്ട് പോയ അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന അടുത്ത പേഴ്‌സണൽ സ്‌പേസിൽ അത് എങ്ങനെയാകും പ്രതിഫലിക്കുക എന്ന ആലോചനയും ഇതിലുണ്ട്.ഞാൻ ഒരിക്കൽ ബിടിഎച്ചിലെ കോഫി ഷോപ്പിൽ ചായ കുടിക്കാൻ കയറിയപ്പോൾ ഒരു ടേബിളിൽ ഒറ്റയ്ക്കിരിക്കുന്ന ഉമ്മൻ ചാണ്ടി സാറിനെ കണ്ടു. അദ്ദേഹം സോളാർ കമ്മീഷന് മുന്നിൽ മൊഴി കൊടുക്കാൻ എത്തിയതായിരുന്നു. ഒറ്റയ്ക്കിരിക്കുന്ന ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് ആലോചിക്കാൻ പറ്റുമോ. ആ രംഗം എന്നെ സ്പർശിച്ചു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ എന്നും ആ വീട് നിറയെ ആളുകളായിരുന്നു. അവിടെ നിന്ന് ഒറ്റയ്ക്കിരിക്കുന്ന ഉമ്മൻ ചാണ്ടി വരെയുള്ള ദൂരമുണ്ട്.prathichaya movieഅത്തരം ചല കാര്യങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു നേതാവിനെ മാത്രം നോക്കിയാൽ ഈ സിനിമയിൽ കാണാൻ കഴിയില്ല. പല നേതാക്കളുടെയും ഷെയ്ഡ്‌സ് ഉണ്ട്. 'രാഷ്ട്രീയത്തിൽ ഇപ്പോൾ വ്യക്തികൾ ഇല്ല, പ്രതിഛായകൾ മാത്രമേയുള്ളൂ' എന്നതാണ് ഈ സിനിമയുടെ ഒരു പ്രധാന തീം.