ഒരു ഭാഗത്ത് ആയുധങ്ങളും എല്ലാ സഹായങ്ങളും നൽകി ഇസ്രയേലിൻ്റെ ആക്രണങ്ങൾക്ക് പിന്തുണ നൽകുകയും മറുഭാഗത്ത് സമാധാനമെന്ന് പറയുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പിന് തിരിച്ചടി നൽകുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ് ഇറാൻ. സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിരിക്കുകയാണ് ഇറാൻ. ഗൾഫ് മേഖലയിലെ സമാധാനം കെ‍ടുത്തുന്ന അമേരിക്കൻ സൈനീക കാമ്പുകൾ മുഴുവനും അടച്ച് പൂട്ടണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചു. സമ്പദ്‍വ്യവസ്ഥ തകർക്കുന്ന ഉപരോധങ്ങളും പിൻവലിക്കണം. സാമ്രാജ്യത്വ താല്പര്യങ്ങളെ പ്രതിരേധിക്കാനാണ് പുതിയ നീക്കം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഈടാക്കുമെന്നും ഇറാൻ പറഞ്ഞു. Also read: ഇത് ഏ‍ഴ് നായകളുടെ അതിജീവനകഥ, സഞ്ചരിച്ചത് 17 കിലോമീറ്റർ; കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ‘ഡോഗ്സ് ഗ്യാങ്ങ്’, വീഡിയോ വൈറൽവെടിനിർത്തലിനായി കടുത്ത നിബന്ധനകൾ മുന്നോട്ട് വെക്കുന്നതോടെ അത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരും പറയുന്നത്.ഇസ്രയേലും അമേരിക്കയും ചേർന്ന് പശ്ചിമേഷ്യയിൽ നടത്തുന്ന സംഘർഷങ്ങളുടെ അലകൾ ലോകമെമ്പാടും വ്യാപിക്കുയാണ്. പാചകവാതക പ്രതിസന്ധി ഇന്ത്യയേയും വല്ലാതെ വീർപ്പുമുട്ടിക്കുകയാണ്.The post ട്രംപിന് തിരിച്ചടിയുമായി ഇറാൻ, സാമ്രാജ്യത്വ അധിനിവേശത്തിന് മുന്നിൽ മുട്ട് മടക്കില്ല; നിബന്ധനകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.