അമേരിക്കയിൽ പടർന്ന് പിടിച്ച് കോവിഡിന്റെ വകഭേദമായ സിക്കാഡ ബിഎ.3.2

Wait 5 sec.

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന കോവിഡിന്റെ വകഭേദമായ സിക്കാഡ അമേരിക്കയിൽ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ഈ പുതിയ വകഭേദം സിക്കാഡ ബിഎ.3.2 25-ഓളം യുഎസ് സംസ്ഥാനങ്ങളിലും ജർമ്മനി, ഡെൻമാർക്ക്, നെതർലാൻഡ്സ് തുടങ്ങി 23-ലധികം രാജ്യങ്ങളിലും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ഡിസംബറിലാണ് ആ​ഗോള തലത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതേ വർഷം സെപ്തംബറോടെ കേസുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. Also read : മെറ്റയിൽ ജോലിയുള്ളവരാണോ??? കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; പ്രതിസന്ധിയിലോ?കാലിഫോർണിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻ കരുതൽ സ്വീകരിക്കാൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടു. എന്നാൽ കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ വകഭേദം കണ്ടു വരുന്നതായി റിപ്പോർട്ട് വരുന്നുണ്ട്. മരണ നിരക്കിൽ ഇതുവരെയും കാര്യമായ വർദ്ധനവ് ഉണ്ടാകാത്തത് ആശ്വാസമാണ്. കടുത്ത പനി, തുർച്ചയായ ചുമ, ശരീര വേ​ദന, തൊണ്ട വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിൽ തന്നെ ചില രോ​ഗികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുളളതായും, മണവും രുചിയും നഷ്ടപ്പെടുന്നതായും റിപ്പോർട്ട് ഉണ്ട്.The post അമേരിക്കയിൽ പടർന്ന് പിടിച്ച് കോവിഡിന്റെ വകഭേദമായ സിക്കാഡ ബിഎ.3.2 appeared first on Kairali News | Kairali News Live.