കോഴിക്കോട് ലഹരി വേട്ട; ഇരിങ്ങൽ സ്വദേശിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് എംഡിഎംഎയുടെ വൻ ശേഖരം

Wait 5 sec.

കോഴിക്കോട് പയ്യോളി ഇരിങ്ങലിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിവസ്തുവായ MDMAയുടെ വൻശേഖരം കണ്ടെത്തി. ഇരിങ്ങൽ സ്വദേശി മുഹമ്മദ് അജ്മലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടികൂടിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ച വരെ നീണ്ടുനിന്നിരുന്നു.Also read: ശബരിമല സ്വര്‍ണ്ണമോഷണക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടിഎറണാകുളം സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ മുഹമ്മദ് അജ്മലിനെയും ഇയാളുടെ കൂട്ടാളിയായ തൃശ്ശൂർ സ്വദേശിയായ ഫാസിലിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്നാണ് കോഴിക്കോട് റൂറൽ ഡാൻസാഫ് സംഘവും വടകര ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡും ചേർന്ന് ഇരിങ്ങലിലെ വീട്ടിൽ പരിശോധന നടത്തിയത്.Also read: ‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതിവീട്ടിലെ അലമാരയ്ക്കകത്ത് മൊബൈൽ ഫോൺ ബോക്സിനുള്ളിൽ ചെറുപാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തു ഒളിപ്പിച്ചത്. പരിശോധനയിൽ 86 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഏതോ കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയതെന്നാണ് വിവരം. നാട്ടുകാരുമായി ഇയാൾക്ക് വലിയ ബന്ധങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.The post കോഴിക്കോട് ലഹരി വേട്ട; ഇരിങ്ങൽ സ്വദേശിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് എംഡിഎംഎയുടെ വൻ ശേഖരം appeared first on Kairali News | Kairali News Live.