വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം പകരാൻ തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. സാധാരണയായി തണ്ണിമത്തൻ മുറിച്ച് അതുപോലെ തന്നെ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ, പഴമക്കാർ പണ്ടുമുതലേ ചെയ്തുവരുന്ന ഒരു ശീലമാണ് തണ്ണിമത്തനിൽ ഒരു നുള്ള് ഉപ്പ് വിതറി കഴിക്കുന്നത്. തണ്ണിമത്തനിൽ ഉപ്പ് ചേർക്കുമ്പോൾ അത് പഴത്തിന്റെ സ്വാഭാവിക മധുരത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു2023-ൽ ഇ ലൈഫ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പിലെ ക്ലോറൈഡ് അയോണുകൾ നമ്മുടെ നാവിലെ മധുരം തിരിച്ചറിയുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുകയും കയ്പ്പ് പോലുള്ള മറ്റ് രുചികളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മധുരം കുറഞ്ഞ തണ്ണിമത്തനെപ്പോലും അതീവ സ്വാദിഷ്ടമാക്കുന്നു.ALSO READ : കുട്ടികളിലെ ആസ്ത്മ തിരിച്ചറിയലും ചികിത്സയും; അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ശില്പശാല കോഴിക്കോട് സംഘടിപ്പിച്ചുരുചി വർദ്ധിപ്പിക്കുന്നതിലുപരി, ശരീരത്തിന്റെ ആരോഗ്യത്തിനും ഈ ശീലം ഏറെ ഗുണകരമാണ്. 92 ശതമാനവും വെള്ളം അടങ്ങിയ തണ്ണിമത്തൻ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുമെങ്കിലും, കഠിനമായ ചൂടിൽ വിയർപ്പിലൂടെ നമ്മുടെ ശരീരത്തിൽ നിന്ന് സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകൾ വൻതോതിൽ നഷ്ടപ്പെടുന്നുണ്ട്.തണ്ണിമത്തനിൽ അല്പം ഉപ്പ് ചേർത്ത് കഴിക്കുന്നതിലൂടെ ഈ സോഡിയം തിരികെ ലഭിക്കുകയും ശരീരം കൂടുതൽ നേരം ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കേവലം വെള്ളം മാത്രം കുടിക്കുന്നതിനേക്കാൾ ഫലപ്രദമായി ദാഹം അകറ്റാൻ ഈ രീതി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ALSO READ : വേനലിൽ കണ്ണിനും പ്രത്യേക സംരക്ഷണം വേണം; ഇതൊക്കെ ശ്രദ്ധിക്കാംചെറിയ അളവിൽ ഉപ്പ് ചേരുന്നത് ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് തണ്ണിമത്തൻ പെട്ടെന്ന് ദഹിക്കാനും ആമാശയത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉപകരിക്കും. മധുരവും ഉപ്പും ചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക രുചി, ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കാൻ (Mindful Eating) നമ്മെ പ്രേരിപ്പിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കും. എന്നാൽ അമിതമായി ഉപ്പ് ഉപയോഗിക്കാതെ, ഒരു ചെറിയ നുള്ള് മാത്രം ചേർക്കാൻ ശ്രദ്ധിക്കണം. കൂടുതൽ രുചിക്കായി അല്പം നാരങ്ങാനീരോ കറുത്ത ഉപ്പോ (Black Salt) കൂടി ചേർത്താൽ ഈ വേനൽക്കാലത്ത് ഇതിലും മികച്ചൊരു ലഘുഭക്ഷണം വേറെയുണ്ടാകില്ല.The post വേനൽചൂടിൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ഒരു നുള്ള് ഉപ്പ് നിർബന്ധം; കാരണമിതാണ് appeared first on Kairali News | Kairali News Live.