‘മധുരമുളള വോട്ട്’ ചെയ്യാം ! കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ ഒരു കാരണമുണ്ട്

Wait 5 sec.

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുവജനതയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേറിട്ട പ്രചാരണ പരിപാടി ഒരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ‘മധുരമുളള വോട്ട്’ തെരഞ്ഞെടുപ്പ് ക്യാംപെയ്‌ൻ ആണ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ക്യാംപെയ്‌ന്റെ ഭാഗമായി കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനാണ് നടപടി. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെത്തുന്ന യുവ വോട്ടർമാർക്കാണ് മധുരം നൽകുക. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ കൈമാറി.4,66,408 കന്നി വോട്ടർമാരാണ് ഇത്തവണത്തെ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് ഉള്ളത്. അതുകൊണ്ട് തന്നെ വിധി നിർണ്ണയിക്കുന്നതിൽ ഈ ജെൻസി വോട്ടർമാർക്ക് വലിയ പങ്കാണ് ഉള്ളത്. യുവ വോട്ടർമാരെ ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിലൂടെ പോളിംഗ് ശതമാനം കൂട്ടാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.ALSO READ: എഫ്സിആർഎ നിയമ ഭേദഗതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻഎല്ലാ മണ്ഡലങ്ങളിലും പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത ചൂടിനേയും അവ​ഗണിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം. ദേശീയ നേതാക്കൾ ഉൾപ്പെടെ കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കായി എത്തുന്നുണ്ട്. ആവേശത്തിലാണ് എല്ലാ മുന്നണികളും. ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.The post ‘മധുരമുളള വോട്ട്’ ചെയ്യാം ! കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ ഒരു കാരണമുണ്ട് appeared first on Kairali News | Kairali News Live.