കനത്ത ഇടിവ് രേഖപ്പെടുത്തി രാജ്യത്തെ ഓഹരിവിപണികൾ. തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഓഹരിവിപണി സാക്ഷ്യം വഹിച്ചത് വൻ തകർച്ചയ്ക്ക്. സെൻസെക്സ് 1,636 പോയിന്റ് താഴ്ന്ന് 71,947.55-ലും, നിഫ്റ്റി 488 പോയിന്റ് ഇടിഞ്ഞ് 22,331.40-ലും ക്ലോസ് ചെയ്തു.ബാങ്കിംഗ് ഓഹരികളിൽ നടന്ന വൻ വിൽപ്പനയാണ് ഇടിവിന് കാരണമായത്.എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് എന്നിവ 5% വരെ താഴ്ന്നു. മിഡ്ക്യാപ് ഓഹരികളും സമ്മർദ്ദത്തിൽ ആയി. വിപണി മൂല്യത്തിൽ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.Also Read: മധുര വോട്ട്! കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻബ്രെന്റ് ക്രൂഡിന്റെ വില 115 ഡോളറിന് മുകളിൽ കയറിയതും രൂപ ഡോളറിനെതിരെ 95 കടന്ന് റെക്കോർഡ് താഴ്ചയിലെത്തിയതും വിപണിയെ തളർത്തി. പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ വ്യാപകമായ വിൽപ്പനയ്ക്ക് നിക്ഷേപകരെ , പ്രത്യേകിച്ച് വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഒട്ടുമിക്ക മേഖലകളിലും വ്യാപകമായ വിൽപ്പന സമ്മർദ്ദം പ്രകടമായപ്പോൾ മെറ്റൽ ഓഹരികൾ, പ്രത്യേകിച്ച് അലുമിനിയം ഓഹരികൾക്ക് നേട്ടമുണ്ടാക്കി.The post ഓഹരി വിപണിയിൽ വൻ ഇടിവ്; ആവിയായത് പത്ത് ലക്ഷം കോടി രൂപ appeared first on Kairali News | Kairali News Live.